ലഖ്‌നൗ: യുപിയിൽ ആര്‍മി കേണലിനെതിരെ ഗുരുതര പരാതിയുമായി സുഹൃത്ത് രംഗത്ത് വന്നിരിക്കുന്നു. ആര്‍മി കേണല്‍ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാതി നല്‍കിയതിന് പിന്നാലെ കേണല്‍ ഒളിവില്‍പോയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിക്കുകയുണ്ടായി. ഇവിടെ വച്ചാണ് യുവതിയെ ഇദ്ദേഹം പീഡനത്തിന് ഇരയാക്കിയത്.
Post Your Comments