Latest NewsNewsIndiaInternational

ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച എഫ് 16 വേണമെന്ന് ചൈന, പാകിസ്ഥാന്റെ കൂട്ടുപിടിച്ച ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്

പയറ്റിത്തെളിയാനെത്തിയ ചൈനയുടെ പൂതി നടന്നില്ല

പാകിസ്ഥാനും ചൈനയും ബഡാദോസ്തുക്കളാണ്. ഇന്ത്യയുടെ ആജന്മശത്രുവായ പാകിസ്ഥാനുമായി വ്യോമാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ചൈനയിപ്പോൾ. സിന്ധിലെ ഭോളാരിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫിന്റെ) പുത്തൻ എയർ ബേസിലാണ് ഷഹീൻ (കഴുകൻ) വ്യോമാഭ്യാസത്തിന്റെ ഒൻപതാം പതിപ്പിന് അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ചൈന ഏറ്റവും അധികം ആഗ്രഹിച്ച ഒരു വിമാനം അഭ്യാസത്തിൽ പങ്കെടുത്തിട്ടില്ല.

Also Read: സങ്കീർണ്ണമായ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്

അമേരിക്ക നിർമ്മിച്ച എഫ് 16 എന്ന വിമാനം പറത്തിനോക്കണമെന്ന ചൈനയുടെ ആഗ്രഹത്തിനു വിലങ്ങുതടിയായത് അമേരിക്ക തന്നെയാണ്. അമേരിക്കയുടെ കൈക്കൽ നിന്നും പാകിസ്ഥാൻ കരസ്ഥമാക്കിയ ഈ വിമാനത്തിന്റെ ശക്തി അറിയുക എന്നത് ചൈനയെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായിട്ടാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങൾ അമേരിക്ക കൈമാറിയത്.

Also Read: ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിൻ നാളെ മുതൽ അമേരിക്കയിൽ

ഈ വിമാനം കൈമാറിയപ്പോൾ നിരവധി നിബന്ധനങ്ങളും അമേരിക്ക പാകിസ്ഥാന് മുന്നിൽ വെച്ചിരുന്നു. മറ്റു രാജ്യങ്ങൾക്കെതിരെ പ്രകോപനം സൃഷ്ടിക്കുവാൻ ഉപയോഗിക്കരുത് എന്നതാണ് ഇതിൽ പ്രധാനം. പക്ഷേ, പാകിസ്ഥാൻ ഈ കരാർ ലംഘിച്ചത് ഇന്ത്യയ്ക്ക് മറുപടി നൽകിയായിരുന്നു. ബലാക്കോട്ടിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ ഉപയോഗിച്ചത് എഫ്16 ആയിരുന്നു. പക്ഷേ, ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നു വീഴുകയായിരുന്നു. അമേരിക്കയുടെ കോപത്തിൽ ഭയന്നാണ് പാകിസ്ഥാൻ ഇതു തുറന്നു സമ്മതിക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button