KeralaLatest NewsIndia

ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടി പ്രദീപിനെ മാത്രം ലക്ഷ്യം വെച്ച് വന്നത്, ഭീഷണികളുടെ പ്രവാഹമായിരുന്നു: അനിൽ നമ്പ്യാർ

സാമൂഹ്യമാധ്യമങ്ങളിൽ സജീവമായും സക്രിയമായും സംവദിക്കുന്ന, തർക്കിക്കുന്ന, വിമർശിക്കുന്ന ഒരു വിഭാഗം സമീപകാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ അപകടമരണത്തിൽ നിരവധി പേരാണ് ദുരൂഹത ആരോപിച്ചു രംഗത്തെത്തിയത്. എന്തും വെട്ടിത്തുറന്നു പറയുന്ന ശീലമുള്ള ആളായതിനാൽ പ്രദീപിന് ശത്രുക്കൾ ഏറെയുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പ്രദീപിന്റെ ഫോണിൽ നിറയെ ഭീഷണി സന്ദേശങ്ങളായിരുന്നു എന്നാണ് മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ പറഞ്ഞത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

മാധ്യമപ്രവർത്തനത്തിൽ ഒറ്റയാനായിരുന്നു
എസ് വി പ്രദീപ്.
ജോലി നോക്കിയ സ്ഥാപനങ്ങളിൽ നിന്നെല്ലാം കലഹിച്ചാണ് പ്രദീപ് പടിയിറങ്ങിയത്.
സ്വന്തം ഓൺലൈൻ മീഡിയയിലേക്ക് വഴി മാറിയപ്പോഴും ശ്രദ്ധ വികാരവിക്ഷുബ്ധമായ റിപ്പോർട്ടിംഗിൽ മാത്രമായിരുന്നു.
വിവാദങ്ങളിലായിരുന്നു ഊന്നൽ.

പ്രദീപിൻ്റെ റിപ്പോർട്ടുകളിൽ ഭൂരിപക്ഷത്തോടും എനിക്ക് വിയോജിപ്പായിരുന്നു.
ഞാനത് പ്രകടിപ്പിച്ചിട്ടുമുണ്ട്.
വസ്തുനിഷ്ഠമായി വാർത്ത അവതരിപ്പിക്കുന്നതിനെക്കാൾ താത്പര്യം
വാർത്ത സെൻസേഷണലൈസ് ചെയ്യുന്നതിലായിരുന്നു.
അതുകൊണ്ട് തന്നെ ചുറ്റിലും ശത്രുക്കൾ പെരുകി.
പ്രദീപിൻ്റെ ഫോണിൽ ഭീഷണി സന്ദേശങ്ങളുടെ പ്രവാഹമായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടി പ്രദീപിനെ ലക്ഷ്യം വെച്ച് വന്നതാണെന്ന് ഞാൻ കരുതുന്നു.
ഈ അപകട മരണം
തികച്ചും ദുരൂഹമാണ്.
അതിനാൽ അന്വേഷണം അനിവാര്യമായിരിക്കുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ സജീവമായും സക്രിയമായും സംവദിക്കുന്ന, തർക്കിക്കുന്ന,
വിമർശിക്കുന്ന ഒരു വിഭാഗം സമീപകാലത്ത്
ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്.

പലതും ഇതുപോലുള്ള ദുരൂഹ അപകട മരണങ്ങൾ.
അതിലൊന്നും അന്വേഷണം നടന്നിട്ടില്ല.
പതിയിരുന്ന് ജീവനെടുക്കുന്ന അജ്ഞാതരായ കാലന്മാരെയും
ചെകുത്താന്മാരെയും കണ്ടെത്താൻ പ്രദീപിൻ്റെ ദുരൂഹ മരണം ഹേതുവാകട്ടെ.
ആദരാഞ്ജലി

shortlink

Related Articles

Post Your Comments

Related Articles


Back to top button