കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ തക്ക വലുപ്പമുള്ള ഒരു കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പിന്തുണയ്ക്കുന്നതിൽ അഭാകതയില്ലേയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു.
Also Read: ഇങ്ങോട്ട് വരാത്ത രവീന്ദ്രനെ അങ്ങോട്ട് ചെന്ന് കാണാൻ ഇഡി , വ്യാജമാണെങ്കില്‍ ഡോക്ടര്‍മാരും പെടും
സി.എം.രവീന്ദ്രനെ കേന്ദ്ര ഏജന്‍സികൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്രയും ലാഘവത്തോടെ പറയേണ്ടുന്ന വിഷയമാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നാണ് പാർട്ടിക്കകത്തുനിന്നുമുള്ള സംസാരം.
‘അന്വേഷണത്തില്‍ രവീന്ദ്രന് ഭയമുണ്ടെന്ന് തോന്നുന്നില്ല. രവീന്ദ്രൻ പോയി തെളിവ് നൽകും. അന്വേഷണ ഏജൻസിക്ക് മുൻപിൽ രവീന്ദ്രൻ ഇതുവരെ ഹാജരാകാത്തതിന് കാരണം കൊവിഡാണ്. അദ്ദേഹത്തെ ചികിത്സിക്കേണ്ട എന്നാണോ പറയുന്നത്? അത് ന്യായമായി നടക്കേണ്ട കാര്യമല്ലേ? രവീന്ദ്രൻ തെളിവ് നൽകും. അതുവച്ച് അന്വേഷണ ഏജൻസിക്ക് രവീന്ദ്രനെ ഒന്നും ചെയ്യാനാകില്ല’. – ഇങ്ങനെയായിരുന്നു മുഖ്യന്റെ മറുപടി.
രവീന്ദ്രനെ ഒറ്റുകൊടുക്കാൻ മുഖ്യന് ഒരിക്കലും സാധിക്കില്ലെന്നാണ് സോഷ്യൽ മീഡിയകളിൽ നിറയുന്ന തലക്കെട്ടുകൾ. രവീന്ദ്രന് കൊവിഡ് ആണെന്ന് മുഖ്യനും ആരോഗ്യ വകുപ്പും പറയുന്നു. ഇ ഡി ചോദ്യം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ മാത്രം കൊവിഡാനന്തര പ്രശ്നങ്ങൾ തലപൊക്കുന്നുവെന്ന ചോദ്യവും ഉണ്ട്. രവീന്ദ്രന്റെ ആരോഗ്യപ്രശ്നങ്ങൾ ഒരു നാടകമാണോയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മുഖ്യന് ഇക്കാര്യത്തിൽ വ്യക്തമായ അറിവുണ്ടെന്നാണ് സംസാരവിഷയം.
Post Your Comments