Latest NewsIndiaNews

കാര്‍ഷിക നിയമം എന്തുവന്നാലും പിന്‍വലിയ്ക്കില്ല, ഭൂമി തട്ടിയെടുക്കുമെന്ന പ്രചാരണം വ്യാജം

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്  കേന്ദ്രത്തിന്റെ എതിരാളികള്‍

ന്യൂഡല്‍ഹി : കാര്‍ഷിക നിയമം എന്തുവന്നാലും പിന്‍വലിയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഈ നിയമം ദശലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമങ്ങളില്‍ വേണമെങ്കില്‍ ചില ഭേദഗതികള്‍ വരുത്താം, എന്നാല്‍ പിന്‍വലിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയംകേരളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പറയുന്നത് വെറും കൈയടിക്ക് വേണ്ടിയാണ്. തീവ്ര ഇടതുപക്ഷവും ഖലിസ്ഥാനികളും സമരത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു.

Read Also : രാജ്യത്തെ നടുക്കിയ പാർലമെന്‍റ് ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാ‍ഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

കാര്‍ഷിക നിയമത്തിന്റെ പേരില്‍ സര്‍ക്കാരിന് പിടിവാശിയില്ല. നിയമത്തിന്റെ ഓരോ ക്ലോസും ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചതാണ്. നിയമം പിന്‍വലിക്കലല്ല വഴി. എപിഎംസിക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ എപിഎംസികളില്ലല്ലോ. മിനിമം താങ്ങുവിലയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പഞ്ചാബാണ്. എന്നാല്‍ കോണ്‍ഗ്രസും ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.<

കാര്‍ഷികരംഗത്തെ കാലോചിതമായ പരിഷ്‌ക്കരണത്തിന് മൂന്ന് നിയമങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. കാര്‍ഷിക ഉല്‍പാദന വിപണന സമിതികളുടെ (എപിഎംസി) നിയന്ത്രണത്തിലുള്ള ചന്തകള്‍ക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. മികച്ച വില ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയും. കരാര്‍ കൃഷിക്കുള്ള നിയമമാണ് രണ്ടാമത്തേത്. വിളകളുടെ കാര്യത്തില്‍ മാത്രമേ കരാര്‍ വരുന്നുള്ളൂ. ഭൂമി കര്‍ഷകരുടെ കൈവശം തന്നെയാണ്. ഭൂമി തട്ടിയെടുക്കുമെന്ന പ്രചാരണം ശരിയല്ല. അവശ്യവസ്തു നിയമം മൂലമുള്ള പ്രതിബന്ധങ്ങളും നീക്കി. ഇത് കാലങ്ങളായുള്ള ആവശ്യമാണ്. അടിയന്തരസാഹചര്യത്തില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടലുണ്ടാകൂ.

നിയമം ഭേദഗതി ചെയ്യാമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഇനിയും ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ ഒരുക്കമാണ്. ജനാധിപത്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകവഴി ചര്‍ച്ചകളാണ്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയില്ല. മറ്റു നിയമങ്ങളോട് വിയോജിക്കുന്നവരും അവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button