ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പരസ്പരം വാക് പോര് ചൊരിഞ്ഞ് ശിരോമണി അകാലിദളിന്റെയും കോണ്‍ഗ്രസിന്റെയും എംപിമാര്‍. കാര്‍ഷിക നിയമത്തില്‍ ഹര്‍സിമ്രത് കൗറിന്റെ പ്രതിഷേധം നാടകമാണെന്ന് കോണ്‍ഗ്രസ് എംപി രവനീത് സിംഗ് ബിട്ടു കുറ്റപ്പെടുത്തി. അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമം ആരംഭിച്ചിരുന്നു. 14 പാര്‍ട്ടികള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ തമ്മിലടിച്ചത്.
ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായത് കൊണ്ട് അകാലിദളിനെ സഖ്യത്തിലെടുക്കാന്‍ പ്രതിപക്ഷ നിരയ്ക്ക് ബുദ്ധിമുട്ടുണ്ട്. പഞ്ചാബില്‍ പ്രധാന എതിരാളിയായതിനാല്‍ അമരീന്ദര്‍ സിംഗിന് ഇവര്‍ സഖ്യത്തില്‍ വരുന്നതിനോട് വലിയ താല്‍പര്യവുമില്ല. അതേസമയം ഇന്ന് പാര്‍ലമെന്റിന് പുറത്ത് കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
Post Your Comments