റിയാദ്: ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങുന്നു. സൗദിയില്‍ ജനുവരിയില്‍ നടക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടിയിലേയ്ക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളും സംബന്ധിയ്ക്കും. ഖത്തര്‍ ഉപരോധം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ജനുവരി അഞ്ചിന് നടക്കുന്ന ഉച്ചകോടിയിയലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ബഹ്റൈനില്‍ നടക്കുമെന്ന് കരുതിയ ഉച്ചകോടിയാണ് സൗദിയില്‍ നടക്കുമെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി തലസ്ഥാനമായ റിയാദിലാകും ഉച്ചകോടി എന്ന് കുവൈറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Read Also : കാര്‍ഷിക നിയമം എന്തുവന്നാലും പിന്‍വലിയ്ക്കില്ല, ഭൂമി തട്ടിയെടുക്കുമെന്ന പ്രചാരണം വ്യാജം
ജിസിസി രാജ്യങ്ങളിലെ എല്ലാ മേധാവികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഉച്ചകോടി സൗദിയിലായിരുന്നു. ഖത്തര്‍ അമീര്‍ എത്തിയിരുന്നില്ല. പകരം ഖത്തര്‍ പ്രധാനമന്ത്രിയാണ് എത്തിയത്. ഉപരോധം പരിഹരിക്കാന്‍ കുവൈറ്റിന്റെയും അമേരിക്കയുടെയും മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കണ്ടുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ ഖത്തര്‍ ഉപരോധം അവസാനിക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജിസിസി ഉച്ചകോടി സൗദിയിലേക്ക് മാറ്റിയതെന്നും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായേക്കാമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments