KeralaLatest NewsIndiaNews

കാർഷിക നിയമം പിൻവലിച്ചാൽ സമരം ചെയ്യുമെന്ന് ഒരു വിഭാഗം കർഷകർ

കേന്ദ്ര സർക്കാരിന് പിന്തുണയുമായി കർഷകരിലെ ഒരു വിഭാഗം

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒരുവിഭാഗം കര്‍ഷകർ രംഗത്ത്. ഇത് സംബന്ധിച്ച് 29 കർഷകരുടെ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ടു.

Also Read: കാർഷിക നിയമം കൊണ്ടുവന്നതിൽ മോദി സർക്കാരിന് പിന്തുണയുമായി യഥാർത്ഥ കർഷകർ രംഗത്ത്

നിയമങ്ങൾ പിൻവലിച്ചാൽ ഞങ്ങൾ സമരം ചെയ്യുമെന്നാണ് ഇവർ പറയുന്നത്. കാർഷിക നിയമത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു കത്തും ഇവർ കൃഷിമന്ത്രിക്ക് കൈമാറി. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്നത് ഇടതുപക്ഷമാണെന്നാണ് ഇവർ പറയുന്നത്.

2014ലെ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. കേന്ദ്ര സർകാരിനെതിരെ സമരം ചെയ്യുന്നത് ഇടതുപക്ഷമാണ്. അവർ അവസ്ഥയെ മുതലെടുത്ത് സംഘർഷഭരിതമാക്കാനുള്ള ശ്രമത്തിലാണ്. നിമയത്തിന്റെ സാധ്യതകളെ കുറിച്ച് ഞങ്ങൾക്ക് എല്ലാമറിയാമെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button