KeralaLatest NewsNews

പോലീസ് മേധാവി സ്ഥാനത്തു നിന്നും ബെഹ്‌റയെ മാറ്റുമെന്ന വാര്‍ത്ത കേട്ട് സന്തോഷിച്ചവര്‍ക്ക് മറ്റൊരു ഇടിത്തീ വാര്‍ത്ത

തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തു നിന്നും ബെഹ്റയെ മാറ്റുമെന്ന വാര്‍ത്ത കേട്ട് സന്തോഷിച്ചവര്‍ക്ക് ഇടിത്തീയായി മറ്റൊരു വാര്‍ത്ത. വിരമിക്കും വരെ പൊലീസ് മേധാവിയായി ബെഹ്റ തന്നെ തുടരും. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ 3 വര്‍ഷത്തിലേറെ ഒരേ തസ്തികയില്‍ ജോലി ചെയ്ത പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തന്നെ അറിയിച്ചതോടെയാണ് ബെഹ്‌റ സ്ഥാനത്തു നിന്നും മാറുമെന്ന് വിചാരിച്ചവര്‍ക്ക് തിരിച്ചടിയായി വാര്‍ത്ത എത്തിയത്.

Read Also : ഇന്ത്യയെ ലക്ഷ്യമാക്കി പുതിയ തീവ്രവാദ സംഘടന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍

4 വര്‍ഷമായി ഡിജിപിയായി തുടരുന്ന ബെഹ്റ അടുത്ത ജൂണില്‍ വിരമിക്കും. ബെഹ്റയെ മാറ്റിയാല്‍ ഡിജിപിയാകാന്‍ സാധ്യത ടോമിന്‍ തച്ചങ്കരിക്കാണ്. തച്ചങ്കരിക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസുണ്ടെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. ഇതിനിടെയാണ് ബെഹ്റയെ ഉടന്‍ മാറ്റേണ്ടി വരുമെന്ന ചര്‍ച്ച സജീവമായത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബെഹ്റയെ മാറ്റാന്‍ താല്‍പ്പര്യമില്ലായിരുന്നു. അതിവിശ്വസ്തന്‍ തന്നെ ഡിജിപിയായി തുടരുന്നതിലായിരുന്നു താല്‍പ്പര്യം. ഇതിന് മീണയുടെ നിലപാട് പ്രതിസന്ധിയാകുമോ എന്ന സംശയവും എത്തി. ഇതിനിടെയാണ് വിശദീകരണവുമായി മീണ എത്തിയത്.

ഇതോടെ തല്‍കാലം പൊലീസ് മേധാവി മാറില്ല. ബെഹ്റ വിരമിക്കുമ്പോള്‍ തച്ചങ്കരിക്ക് സാധ്യത കൂടുകയും ചെയ്തു. 2007 മുതലുള്ള ഈ കേസ് നിലനില്‍ക്കെ തന്നെയാണു തച്ചങ്കരിക്കു ഡിജിപി പദവി ലഭിച്ചത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് സീനിയോറിറ്റിയുണ്ടെങ്കിലും ജൂലൈയില്‍ വിരമിക്കുന്നതിനാല്‍ 6 മാസം കാലാവധി ബാക്കി വേണമെന്ന നിബന്ധന അദ്ദേഹത്തിനു തടസ്സമാകും. ഇതാണ് തച്ചങ്കരിക്ക് കൂടുതല്‍ തുണയാകുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button