കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രസര്‍ക്കാര്‍. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഹാജരാകാനാണ് രണ്ട് പേര്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുവരെയും നിലപാട് അറിയിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്തെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ പരോക്ഷമായി അടിന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും ഭയപ്പെടുത്താനാണ് ശ്രമമെന്നുമായിരുന്നു ആരോപണം. സംഭവത്തില്‍ 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വിളിച്ചു. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് (എം.എച്ച്.എ) ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു.
അഖിലേന്ത്യാ സര്‍വീസ് ചട്ടമനുസരിച്ചാണ് തീരുമാനം. ഇത് ചൂണ്ടിക്കാട്ടി തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി പ്രതിഷേധിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനം സംസ്ഥാനത്ത് വച്ച് ആക്രമിക്കപ്പെട്ടതോടെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉരസല്‍ ആരംഭിച്ചത്.നോട്ടീസ് ലഭിച്ച 3 ഉദ്യോഗസ്ഥരാണ് സുരക്ഷ വീഴചക്ക് കാരണക്കാരെന്നും അവര്‍ക്കായിരുന്നു നദ്ദയുടെ സുരക്ഷ ചുമതലയെന്നുമാണ് സൂചന.
കഴിഞ്ഞ 10ന് സൗത്ത് 24 പര്‍ഗാനയിലെ ഡയമണ്ട് ഹാര്‍ബറിനടുത്തുള്ള സിറാക്കലില്‍ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്‍റെ ചില്ല് തകര്‍ന്നിരുന്നു.സാധാരണ അതാതു സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെയാണ് കേന്ദ്രം ഡെപ്യൂട്ടഷനിലേക്ക് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിളിക്കാറുള്ളത്.
എന്നാല്‍ മമത സര്‍ക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.ഇതോടെ ഈ നടപടി പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
Post Your Comments