മഹാരാഷ്ട്രയിൽ കൊവിഡ് 19 പടർന്നു പിടിച്ച സമയത്ത് തന്റെ പഴയ നഴ്സിംഗ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മൽഹോത്രയുടെ വാർത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ ശിഖയേയും കൊവിഡ് ബാധിച്ചു. ഏകദേശം ഒരുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ കൊവിഡ് ഭേദമായെങ്കിലും താരമിപ്പോൾ പക്ഷാഘാതം വന്ന് കിടപ്പിലാണ്.
മുംബെയിലെ കൂപ്പർ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. 2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.
സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
Post Your Comments