ഗുജറാത്ത്; ഗുജറാത്ത് ഗീർ വനത്തിൽ രണ്ട് സിംഹങ്ങളെ പിന്തുടർന്ന് ഉപദ്രവിച്ച യുവാക്കൾ പിടിയിൽ. സിംഹങ്ങളെ പിന്തുടർന്ന യുവാക്കൾ ഹീറോയിസം കാണിക്കാൻ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയാണ് യുവാക്കൾക്ക് പാരയായതും.
ബൈക്കിൽ സിംഹങ്ങളെ പിന്തുടർന്ന് ഉച്ചത്തിൽ ഹോണടിച്ച് ഉപദ്രവമുണ്ടാക്കുന്നത് വീഡിയോയിൽ വ്യക്തമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗുജറാത്തിലെ ഗിര്‍ ഈസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ തുല്‍സിഷ്യം റേഞ്ചിലെ ഗാദിയ ഗ്രാമത്തില്‍ നിന്നും ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് ബോധ്യമായി. യൂനിസ് പതാന്‍ എന്നയാളാണ് അറസ്റ്റിലായ ഒരാള്‍, രണ്ടാമന്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ‘- ജുനഗഢ് ചീഫ് കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ്സ് ഡി ടി വാസവദ വ്യക്തമാക്കി.
ബൈക്കിൽ പോകവേ സിഹങ്ങളെ കാണുകയും പിന്തുടർന്ന് ശല്യപ്പെടുത്തുകയുമായിരുന്നു, സിംഹങ്ങളെ ഉപദ്രവിക്കുകയോ മറ്റ് ചെയ്യുന്നത് ഗുരുതരമായ കുറ്റ കൃത്യമാണെന്നും മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷയോ 25,000 രൂപ പിഴയും ലഭിക്കാമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മുന്‍പും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ശക്തമായ നടപടിക്ക് വിധേയമാക്കുകയും ചെയ്തതായും വനംവകുപ്പ് അറിയിച്ചത്. ഇത്തരം സംഭവങ്ങളില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല, ഇത്തരം നടപടികളില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയണമെന്നും ഡി ടി വാസവദ ആവശ്യപ്പെട്ടു.
Post Your Comments