Latest NewsKeralaNews

കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു ഇദ്ദേഹം. കേരള കാര്‍ഷിക നയരൂപീകരണം സമിതി അംഗമായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ ഹേലി,1989 ല്‍ കൃഷി വകുപ്പ് ഡയറക്ടറായി വിരമിക്കുകയുണ്ടായി. കേരള കാര്‍ഷികന്‍ മാസികയുടെ ആദ്യകാല പത്രാധിപരില്‍ ഒരാളാണ്.

ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഹേലി, റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്‌പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button