KeralaLatest NewsFood & Cookery

ഓണ വിപണി ലക്ഷ്യമിട്ട് പാഷൻ ഫ്രൂട്ട്

പാലക്കാട്:പഴ വിപണിയിൽ അധികം ഗ്ലാമർ ഇല്ലാത്ത ഫലമാണ് പാഷൻ ഫ്രൂട്ട്. കേരളത്തിൽ പാഷൻ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയുന്നത് വളരെ കുറവാണ്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നുള്ള ഉത്പാദനത്തിൽ വൻ വർധനവാണുണ്ടായത്. 17 ഏക്കറിൽ നിന്ന് കൂടുതൽ സ്ഥലത്തേയ്ക്ക് വ്യാപിപ്പിച്ചതോടെയാണ് ഇത്രയധികം വിളവ് ലഭിക്കുന്നത്. ഈ സീസണിൽ തന്നെ ഒരു ടൺ പഴങ്ങൾ ലഭിച്ചതായി ഫാം ഡയറക്ടർ അജിത് അറിയിച്ചു.

ഫാമിൽ തന്നെ സ്ഥാപിച്ചിട്ടുള്ള ആധുനിക സംസ്കരണ ശാലയിൽ വെച്ച് ജാം,സ്‌ക്വഷ്,ജെല്ലി എന്നിങ്ങനെ പലരൂപത്തിൽ സംസ്കരിച്ച് ലാഭകരമായി ഓണത്തിന് വിപണിയിൽ എത്തിക്കാനാണ് ഫാം അധികൃതർ ശ്രമിക്കുന്നത്. നെല്ലിയാമ്പതിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇടയിലും പാഷൻ ഫ്രൂട്ടിന് നല്ല ഡിമാൻഡാണുള്ളത്. കഴിഞ്ഞ വർഷം ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന് കൃഷി വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ഉത്പാദനം വർധിപ്പിച്ചതിനും 21 ലക്ഷം രൂപയുടെ അധിക ലാഭം നേടിയതിനുമാണ് ബഹുമതി ലഭിച്ചത്. ഇത് കൂടാതെ ഈ വർഷം 50 ലക്ഷം രൂപ മുടക്കി പുതിയ ഓറഞ്ച് തൈകൾ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button