കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ കയറ്റി ജനനായകനാകാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അധോലോക നായകനായി മാറിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ദേശദ്രോഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടം പിടിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. കേരളത്തില്‍ ഭരണഘടനാപരമായി ഉന്നത സ്ഥാനത്തുള്ള മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ കളങ്കിതരാണ്.
സഭാ നേതാവാണ് മുഖ്യമന്ത്രി. എന്‍ഐഎ അന്വേഷണത്തിന്റെ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ലൈഫ് മിഷന്‍ അഴിമതിയും ഹവാലയും റിവേഴ് ഹവാലയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഒരു ഭാഗത്തുണ്ട്. പലവ്യഞ്ജനക്കിറ്റില്‍ പോലും അഴിമതി നടന്നിട്ടുണ്ട്. 2016 മുതല്‍ 2018 വരെ സ്പീക്കര്‍ നടത്തിയ വിദേശ പര്യടനം അന്വേഷണ പരിധിയിലാണ്. സ്പീക്കര്‍ സ്ഥാനത്തിരുന്നും ഇതൊക്കെ നടത്താമെന്ന് അദ്ദേഹം.
ധാര്‍മ്മികമായി അദ്ദേഹത്തിന് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. പ്രതിപക്ഷ നേതാവും അഴിമതിക്കേസില്‍ പ്രതിയായിരിക്കുന്നു. ഇവിടെ ഫലത്തില്‍ ഒരു ഭരണഘടനാ പ്രതിസന്ധിയാണുള്ളത്. അതിനാല്‍ മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഒരു തെരഞ്ഞെടുപ്പില്‍ നിന്ന് മുഖ്യമന്ത്രി പൂര്‍ണ്ണമായും മാറി നില്‍ക്കുന്നത് ആദ്യമാണ്. സേനാനായകനില്ലാത്ത സൈന്യമായി എല്‍ഡിഎഫ് മാറിയിരിക്കുന്നു. ഏതാനും ചാവേറുകള്‍ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments