COVID 19Latest NewsIndiaNews

രാജ്യത്ത് പുതുതായി 30,005 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 30,005 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു. നിലവില്‍ 3,59,819 പേരാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ മാത്രം 33,494 പേരെ ഡിസ്ചാര്‍ജ് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 93,24,328 ആയി ഉയര്‍ന്നു. ഇന്നലെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 442 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,42,628 ആയി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button