ന്യൂഡൽഹി : കാർഷിക ബില്ലിനെതിരെ സമരം നടത്തുന്നവർ രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് ജിം മുതൽ മസാജ് പാർലർ വരെ . സമരം സംഘടിപ്പിച്ചിരിക്കുന്ന സിംഘു ,തിക്രി ബോർഡറിലാണ് ‘ജിം’ തുറന്നത് . കർഷക പ്രതിഷേധത്തിൽ അണിചേർന്ന കായിക താരങ്ങൾക്ക് വ്യായാമം മുടങ്ങാതിരിക്കാനാണ് ‘ജിം കാ ലങ്കർ’ ആരംഭിച്ചത് എന്നാണ് വിശദീകരണം .’
ജിം’ സാമഗ്രികൾ ഓപ്പൺ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഖാലിസ്താൻ സംഘടനയായ ബബ്ബാർ ഖൽസ ഇന്റർനാഷണലിന്റെ മുന്നണി സംഘടനയായ ഖൽസ എയ്ഡാണ് സിംഘു അതിർത്തിയിൽ മസാജ് സെന്ററുകൾ സ്ഥാപിച്ചത് . ‘ വേദന അനുഭവിക്കുന്ന നമ്മുടെ കർഷക സഹോദരങ്ങൾക്ക് വേണ്ടിയാണിത്. ‘ എന്ന പേരിലാണ് മസാജിംഗ് സെന്റർ ആരംഭിച്ചിരിക്കുന്നത് .താൽക്കാലിക ജിമ്മിൽ കൂട്ടിയിട്ടിരിക്കുന്നത് 300 കിലോ ഭാരം വരുന്ന ഡംബെല്ലുകളാണ് .
ഇനിയും ഉപകരണങ്ങൾ എത്തിക്കാനുണ്ടെന്നും സമരക്കാർ പറയുന്നു . ഹരിയാന-ഡൽഹി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്താണ് പിസ്സ ഉണ്ടാക്കുന്നത് . ഇതിന്റെ ചിത്രങ്ങളും മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട് .ഫ്രീ സ്പാ , മസാജ്, ഫ്രീ വൈഫൈ ഇന്റർനെറ്റ്. ഫ്രീ പിസ്സ , ചൈനീസ് ഫുഡ്,
ഫ്രീ നൈറ്റ് ഡിജെ പാർട്ടി, ഫ്രീ ജിം ഫിറ്റ്നസ് സൗകര്യങ്ങൾ.
ചപ്പാത്തിയും മറ്റു വിഭവങ്ങളും, ബിഗ് സ്‌ക്രീൻ സിനിമ സ്‌ക്രീനിംഗ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചുരുക്കത്തിൽ സമരക്കാർക്ക് സമരത്തിന് വന്നതാണെന്ന് പ്രതീതിയെ ഇല്ല. പകരം വിവാഹ ചടങ്ങുകളിലും മറ്റും ഉള്ള അതെ ആഡംബരങ്ങളാണ് ഇവിടെ കാണാനാവുന്നത്.
Post Your Comments