KeralaLatest NewsNewsIndia

“നരേന്ദ്രമോദിയെ പോലെ ഒരു നായകനെ ലഭിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്” : ഡോ. എം. അബ്ദുള്‍സലാം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു.

Read Also : സ്‌കൂളുകളിലെ ഫീസ്ഘടന : മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ് 

കള്ള പ്രചാരണത്തില്‍ അകപ്പെട്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ട മുസ്ലിം സമൂഹം നരേന്ദ്രമോദിയുടെ കരുത്തും കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയും തിരിച്ചറിയണമെന്ന് ആവശ്യപ്പെടുന്ന ലേഖനം, മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പറയുന്നു.

“നരേന്ദ്രമോദി അധികാരത്തിലേറിയശേഷം നടപ്പാക്കിയ ക്ഷേമ പരിപാടികളെല്ലാം വിജയകരമായിട്ടുണ്ട്. അത് പ്രയോജനപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയുമാണ് അദ്ദേഹം മുന്നില്‍ കാണുന്നത്.മുത്തലാഖ് നിര്‍ത്തലാക്കുന്നത് മുസ്ലിം വിരുദ്ധമെന്ന് നിക്ഷിപ്ത രാഷ്ട്രീയ നേതൃത്വം വലിയ തോതില്‍ പ്രചരിപ്പിച്ചു. എന്നാല്‍ മുസ്ലിം വനിതകള്‍ മുത്തലാഖ് നിരോധനം അനുഗ്രഹമായിക്കാണുകയാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു”, അബ്ദുള്‍സലാം  ജന്മഭൂമിയിൽ എഴുതിയ ലേഖനത്തില്‍ പറയുന്നു.

“പല പ്രധാനമന്ത്രിമാരെയും കണ്ടവരാണ് നമ്മള്‍. ഇനിയും പ്രധാനമന്ത്രിമാര്‍ വന്നേക്കാം. എന്നാല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരാളെ മറ്റു ലോക രാജ്യങ്ങളില്‍ കാണാനാവില്ല. നരേന്ദ്രമോദിയെക്കുറിച്ച്‌ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരുന്നു. മുസ്ലിം സമൂഹം ആ കള്ള പ്രചാരണത്തില്‍ ഒരു പരിധിവരെ അകപ്പെട്ടിട്ടുണ്ടാകാം. തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹം ആത്മാര്‍ത്ഥമായി, നിഷ്പക്ഷമായി, മനസ്സിരുത്തി വിലയിരുത്തണം. നരേന്ദ്രമോദിയുടെ കരുത്തും കഴിവും കാര്യപ്രാപ്തിയും ആത്മാര്‍ത്ഥതയും തിരിച്ചറിയണം. ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന നേതാവാണ് നരേന്ദ്രമോദി. മോദി മാജിക്, അല്ലെങ്കില്‍ അത്ഭുതം കേരളവും തിരിച്ചറിയുകയാണ്”,ലേഖനത്തിൽ അദ്ദേഹം പറയുന്നു.

“അദ്ദേഹത്തിന്റെ മഹത്വം, കാഴ്ച്ചപ്പാട് എന്നിവ ഇന്ത്യ മാത്രമല്ല ലോകമാകെ മനസ്സിലാക്കിക്കഴിഞ്ഞു. മുസ്ലിം രാജ്യങ്ങള്‍ നരേന്ദ്രമോദിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. നരേന്ദ്രമോദി പ്രസംഗിക്കുമ്ബോള്‍ റഷ്യന്‍ ഭരണ സാരഥി പുടിന്‍ കുറിച്ചെടുക്കുന്നത് കാണാമായിരുന്നു. ചൈനയ്ക്കും ഇന്ത്യയുടെ ഇന്നത്തെ കരുത്ത് ബോധ്യമായി. വലിയ സൈനിക ബലവും ആയുധ സംഭരണവുമെല്ലാം ഉണ്ടായിട്ടും ചൈന പത്തിമടക്കുന്നത് നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിന്റെയും കര്‍മ്മശേഷി തിരിച്ചറിയുന്നതുകൊണ്ടാണ്. മുമ്ബെങ്ങുമില്ലാത്ത ഭരണമികവാണ് രാജ്യത്ത് ഇന്ന് പ്രകടമാകുന്നത്. പാവപ്പെട്ടവരെയും ഗ്രാമങ്ങളെയും മുന്നില്‍ കണ്ട് ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ ഒട്ടനവധിയാണ്”,അദ്ദേഹം പറയുന്നു.

“ഇങ്ങനെയൊരു നായകനെ ലഭിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്. ആരെങ്കിലും പറയുന്നത് അപ്പടി വിശ്വസിച്ച്‌ പെരുമാറുന്നതിന് പകരം മനസ്സിരുത്തി വിലയിരുത്തിയാല്‍ നരേന്ദ്രമോദിയോടൊപ്പമേ നമുക്ക് നില്‍ക്കാന്‍ പറ്റു. കണ്ണും കാതും തുറന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ തിരിച്ചറിയും നമ്മുടെ രക്ഷാകര്‍ത്താവാണ് നരേന്ദ്രമോദി”,ഡോ. എം. അബ്ദുള്‍സലാം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button