ന്യൂഡല്‍ഹി: 2014 ലെ കോണ്‍ഗ്രസ് പരാജയത്തിനു സോണിയ ഗാന്ധിയും മന്മോഹന് സിംഗും കാരണക്കാരായി എന്ന് അന്തരിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓർമ്മപ്പുസ്തകം പറയുന്നു .
Read Also : തൊഴിലുറപ്പ് പദ്ധതിയ്ക്കായി 76,800 കോടി രൂപ വിതരണം ചെയ്ത് മോദി സർക്കാർ
താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാര്‍ട്ടി പരാജയപ്പെടില്ലെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ വിശ്വസിച്ചിരുന്നതായും പ്രണബ് പുസ്തകത്തില്‍ പറയുന്നു. പ്രണബിന്റെ ഓര്‍മകളുടെ പുസ്തകത്തിന്റെ അവസാന വാല്യത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. കോണ്‍ഗ്രസിലെ ചിലര്‍ വിശ്വസിച്ചിരുന്നത് 2004 ല്‍ താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014 ലെ പരാജയം ഉണ്ടാവില്ലെന്നായിരുന്നു. ഈ നിരീക്ഷണത്തോട് താന്‍ യോജിക്കുന്നില്ല. എന്നാല്‍ താന്‍ പ്രസിഡന്റ് ആയതോടെ പാര്‍ട്ടിക്ക് രാഷ്ട്രീയ കാഴ്ചപ്പാട് നഷ്ടപ്പെട്ടെന്നും പ്രണബ് പുസ്തകത്തില്‍ പറയുന്നു.
പാര്‍ട്ടിയെ കൈകാര്യം ചെയ്യാന്‍ സോണിയ ഗാന്ധിക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി മന്മോഹന് സിംഗ് തുടര്‍ച്ചയായി പാര്‍ലമെന്റില്‍ എത്താതിരുന്നതോടെ എംപിമാരുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടപ്പെട്ടെന്നും പ്രണബ് കുറ്റപ്പെടുത്തുന്നു. ദി പ്രസിഡന്‍ഷ്യല്‍ ഇയേര്‍സ് എന്ന പുസ്തകം ജനുവരിയില്‍ പുറത്തിറങ്ങും.
Post Your Comments