COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. കണ്ണൂര്‍ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ഇന്ന് 4642 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിക്കുകയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .29 മരണം .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button