Latest NewsKeralaNews

പകൽ മാന്യന്മാരുടെ മുഖം മൂടികൾ അഴിഞ്ഞു വീഴും; നെട്ടോട്ടമോടി 4 മന്ത്രിമാർ, സ്വപ്ന പണി കൊടുത്തു!

സ്വപ്‌നയുടെയും സരിത്തിന്റേയും മൊഴികളില്‍ നാല് മന്ത്രിമാരെ കുറിച്ച് പരാമർശം

കേരള രാഷ്ട്രീയം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയാണ്. പ്രതികളുടെ വായിൽ നിന്നും ആരുടെയൊക്കെ പേരുകൾ പുറത്തുവരുമെന്ന് ഉടൻ അറിയാം. അടുത്ത ദിവസങ്ങളിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ നടന്നേക്കാമെന്ന് സൂചന. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 മന്ത്രിമാരെക്കുറിച്ച്‌ പരാമര്‍ശമുണ്ടെന്ന് സൂചനകള്‍.

Also Read: തെളിവുകളൊന്നും കിട്ടിയില്ല; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി ജയില്‍ ഡിഐജി

മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായി പ്രതികൾ നൽകിയ മൊഴിയിലുണ്ട്. ഇരുവരുടേയും മൊഴികളില്‍ ഉന്നതരുടെ ഇടപാടുകളെക്കുറിച്ച്‌ പരാമര്‍ശം വന്നതോടെ തിരക്കിട്ട കൂടിയാലോചനയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇതോടെ പകൽ മാന്യന്മാരായ പല മന്ത്രിമാരുടേയും മുഖം മൂടി അഴിഞ്ഞു വീഴുമെന്ന് ഉറപ്പ്.

സ്വപ്നയുടെ ഫോണില്‍ നിന്നു സിഡാകിന്റെ സഹായത്തോടെ വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. ഇതില്‍ നിന്ന് സുപ്രധാനവിവരങ്ങള്‍ ലഭിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പറഞ്ഞ വിവരങ്ങളാണ് രഹസ്യരേഖയായി കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നത്.

Also Read: സ്വര്‍ണക്കടത്ത് കേസ് : കസ്റ്റംസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

സ്വപ്ന തന്നെ ഉന്നതരുടെ പേര് പറഞ്ഞതോടെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി കൂടി വേണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയുമെങ്കിലും രാഷ്ട്രീയമായ തീരുമാനം വളരെ പ്രധാനമാണ്. അതോടെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button