KeralaLatest NewsIndia

ഇങ്ങോട്ട് വരാത്ത രവീന്ദ്രനെ അങ്ങോട്ട് ചെന്ന് കാണാൻ ഇഡി , വ്യാജമാണെങ്കില്‍ ഡോക്ടര്‍മാരും പെടും

കുറ്റാരോപിതര്‍ക്ക് ഒളിത്താവളമൊരുക്കുന്ന മെഡി. കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഇന്നലെ കൊച്ചിയില്‍ ഹാജരാകാനായിരുന്നു ഇ.ഡിയുടെ മൂന്നാമത്തെ നോട്ടീസ്. എന്നാൽ രവീന്ദ്രൻ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു. മൂന്നാംവട്ടവും ആശുപത്രിയില്‍ അഡ്മിറ്റായ സി.എം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുന്നത് ഉള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങി. തലവേദനയും ശാരീരികക്ഷീണവുമുണ്ടെന്നു പറഞ്ഞ് ബുധനാഴ്ച വൈകിട്ട് രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

എന്നാല്‍, നോട്ടീസ് നല്‍കുമ്ബോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റാകുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. അതിനിടെ ചോദ്യംചെയ്യലിന് രണ്ടാഴ്ചത്തെ സാവകാശം തേടി രവീന്ദ്രന്‍ ഇ.ഡിക്ക് കത്തു നല്‍കി. കഴുത്തിലെ ഡിസ്‌കിന്റെ തേയ്മാനം കാരണം വേദനയുണ്ടെന്നും എഴുന്നേറ്റു നില്‍ക്കാനാവില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിനും സമര്‍പ്പിച്ചിട്ടുണ്ട്.നേരത്തേ, ആയുര്‍വേദ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി നാലു ദിവസം തടഞ്ഞതോടെ അദ്ദേഹം പൊടുന്നനെ ‘സുഖംപ്രാപിച്ച്‌’ ഡിസ്ചാര്‍ജ് ആയത് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

read also: കര്‍ഷക സമരത്തില്‍ കോവിഡ് ആശങ്ക; ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും നാല് വകുപ്പു മേധാവികളും അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഇന്നത്തെ റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികളാകാമെന്ന ഇ.ഡി തീരുമാനം. റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നു തോന്നിയാല്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇ.ഡി കടക്കും. ഗുരുതരരോഗമില്ലെന്നു വ്യക്തമായാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ എയിംസില്‍ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ക്ക് ഒളിത്താവളമൊരുക്കുന്ന മെഡി. കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button