Latest NewsKeralaNewsDevotional

ദിവസവും ഭാഗവതം കേട്ടാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

ജീവിത വിജയം പ്രയത്‌നിക്കുന്നവര്‍ക്കുള്ളത് ആണ്. നല്ല ഫലത്തിന് നല്ല പ്രയത്‌നം തന്നെ വേണം. നല്ല പ്രയത്‌നത്തിനു നല്ല ചിന്തകളും… നല്ലത് കേട്ടാലെ സത്ചിന്തകള്‍ ഉണരൂ. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും നിരവധി വിജയികള്‍ പിന്തുടരുന്നതുമാണ്. ഇവരൊക്കെ മാതൃക ആക്കിയിട്ടുള്ളത് ഭാരതീയ ഋഷിമാര്‍ തെളിച്ചു നല്‍കിയ വഴികളും. നമ്മില്‍ സദ്ചിന്തകള്‍ വളരുന്നതിനും മനഃശാന്തി ഉണ്ടാകുന്നതിനും ശ്രീമദ് ഭാഗവതം കേള്‍ക്കുന്നത് ഉത്തമം ആണെന്ന് ശ്രീ വേദവ്യാസന്‍ അദ്ദേഹത്തിന്റെ സ്വാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

‘പിബന്തി യേ ഭഗവത ആത്മനസ്സതാം
കഥാമൃതം ശ്രവണ പുടേഷു സംഭൃതം
പുനന്തി തേ വിഷയ വിദൂഷിതാശയം
വ്രജന്തി തച്ചരണ സാരോരുഹാന്തികം’

ആരാണോ ആത്മസ്വരൂപനായ ഭഗവാന്റെ കഥാമൃതം കാതുകളില്‍ നിറച്ചു കുടിക്കുന്നത് ആ സത്തുക്കള്‍ ലൗകീക വിഷയങ്ങളാല്‍ മലിനമാക്കപ്പെട്ട മനസ്സിനെ ശുദ്ധീകരിച്ച് ആ ഭഗവാന്റെ ചരണ കമലങ്ങളെ പ്രാപിക്കുന്നു എന്ന് ഭാഗവതം പറയുന്നു. അതിനുള്ള ഏറ്റവും നല്ല ഉപാധിയത്രേ ശ്രീമദ് ഭാഗവതം.

‘ഏതസ്മാദപരം കിഞ്ചിന്മന: ശുദ്ധ്യയി ന വിദ്യതേ
ജന്മാന്തരേ ഭവേത് പുണ്യം തദാ ഭാഗവതം ലാഭേത്’
(പത്മപുരണം ഉത്തരഖണ്ഡം 1. 12)

മനസ്സിനെ ശുദ്ധീകരിക്കുവാന്‍ ഭാഗവതത്തോളം ശ്രേഷ്ഠമായൊരു ഗ്രന്ഥമില്ലത്രേ!. ജന്മജന്മാന്തര പുണ്യ സഞ്ചയം കൊണ്ടു മാത്രമേ ഭാഗവത ശാസ്ത്രം ലഭിക്കുകയുള്ളു എന്നു ഭാഗവത മാഹാത്മ്യം ഉത്‌ഘോഷിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button