Latest NewsIndia

‘കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി കര്‍ഷകര്‍ക്ക് യാതൊരു ബന്ധവുമില്ല: പിന്നിൽ ദേശവിരുദ്ധ ശക്തികൾ’

പ്രതിഷേധത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ദേശീയ വിരുദ്ധ ശക്തികളാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി . പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധവുമായി കര്‍ഷകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നില്‍ ചില ദേശവിരുദ്ധ ശക്തികളാണ്. പ്രതിഷേധത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കര്‍ഷകരായാലും നേതാക്കളായാലും ആരും നിയമത്തിന് അതീതരല്ലെന്നും, കര്‍ഷകരെ ചില ആളുകള്‍ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ഷകരുടെ വികസനത്തിനും പ്രയോജനത്തിനുമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ കര്‍ഷകര്‍ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

read also: രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം തന്നെ, കർഷകസമരത്തെ കോൺഗ്രസ് ഹൈജാക്ക് ചെയ്യില്ല: കെസി വേണുഗോപാല്‍

അതേസമയം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കര്‍ഷകരോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. വിഷയത്തില്‍ പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാനും ചര്‍ച്ചയുടെ പാത സ്വീകരിക്കാനും പ്രതിഷേധിക്കുന്ന കര്‍ഷകരോട് തോമര്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ചര്‍ച്ചക്ക് തയ്യാറാണ്. വിശദമായ ആലോചനകള്‍ക്ക് ശേഷമാണ് കര്‍ഷകരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനും അവര്‍ നേരിട്ട അനീതി അവസാനിപ്പിക്കാനും കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. നിലവിലെ സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും കൃഷി മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button