Latest NewsIndiaNews

രാജസ്ഥാനിലെ ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു; കയ്യൊഴിഞ്ഞ് ആശുപത്രി അധികൃതര്‍

ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിക്കുളളില്‍ പ്രതിഷേധം നടത്തി

ജയ്പൂർ; ചികില്‍സ കിട്ടാതെ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു, രാജസ്ഥാനില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചത്.

രാജസ്ഥാനിൽ കോട്ടയില്‍ ജെ.കെ ലോണ്‍ ആശുപത്രിയില്‍   രാത്രിയോടെയാണ് സംഭവമുണ്ടായത്. ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രിക്കുളളില്‍ പ്രതിഷേധം നടത്തി.

കുഞ്ഞുങ്ങളെ ചികില്‍സിക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയാറായില്ലെന്നും ഡോക്ടര്‍മാര്‍ വരുന്ന സമയം വരെ കുട്ടികള്‍ക്ക് മതിയായ ചികില്‍സ ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

നടുക്കുന്ന സംഭവത്തില്‍ രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button