Latest NewsIndia

തനിക്കും മകനും പിന്തുണയ്ക്കുന്നവർക്കും സംരക്ഷണം ആവശ്യപ്പെട്ട് സുമലത

സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുമലത

ബംഗളുരു: മകനും തന്നോടൊപ്പം പ്രചാരത്തിന് എത്തുന്ന രണ്ട് നടന്മാര്‍ക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത. മകന്‍ അഭിഷേക് ഗൗഡ, നടന്മാരായ ദര്‍ശന്‍, യഷ് എന്നിവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് സുമലത ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുമലത നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

തന്റെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്നും, തന്നെയും അനുയായികളേയും നിരന്തരം നിരീക്ഷിക്കുന്നുവെന്നും സുമലത പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ അറിയിച്ചിട്ടുണ്ട്. തന്റെ പ്രചാരണ പരിപാടികള്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ ദള്‍ പ്രവര്‍ത്തകര്‍ ടിവിയുടെ കേബിളുകള്‍ മുറിച്ച് കളയുന്നതായും ഇവര്‍ ആരോപിച്ചു.

വീട്ടില്‍ ആരെല്ലാം വരുന്നുവെന്ന് നിരീക്ഷിക്കാന്‍ പൊലീസുകാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ഫോട്ടോ എടുക്കുന്നു. സെക്യൂരിറ്റി ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നു. മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് മുതല്‍ തനിക്ക് പല തരത്തിലുള്ള ഭീഷണികള്‍ ഉള്ളതായും സുമലത ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button