പാറ്റ്‌ന: പ്രവേശന കാര്‍ഡുകളില്‍ പേരും വിലാസവും തെറ്റിപോകുന്നത് പതിവാണെങ്കിലും സെലിബ്രിറ്റികളുടെ പേര് വരുന്നത് ഇതാദ്യമാണ്. അമ്മയുടെ പേരിന്റെ സ്ഥാനത്തു സണ്ണി ലിയോണും അച്ഛന്‍ ഇമ്രാന്‍ ഹാഷ്മിയും ആയാണ് പ്രവേശന കാർഡ് എത്തിയത് . ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ബിഎ രണ്ടാം വര്‍ഷ പ്രവേശനകാര്‍ഡില്‍ വിദ്യാര്‍ഥി അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണ്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നത്.
ഏതായാലും സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുന്ദന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് പ്രവേശന കാര്‍ഡില്‍ അച്ഛന്റെയും അമ്മയുടെയും പേര് തെറ്റായി നല്‍കിയത്. അച്ഛന്റെയും അമ്മയുടെയും പേര് മാത്രമല്ല സ്ഥലത്തിന്റെ പേരും തെറ്റായാണ് നല്‍കിയിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുര്‍ഭുജന്‍ സ്താന്‍ ആണ് സ്ഥലമായി നല്‍കിയിരിക്കുന്നത്. പ്രവേശന കാര്‍ഡിലെ പേരുകള്‍ കണ്ട് സര്‍വകലാശാല അധികൃതര്‍ വരെ ഞെട്ടിപോയി.
സംഭവത്തില്‍ ഉത്തരവാദി വിദ്യാര്‍ഥി തന്നെയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പ്രവേശന കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ആധാര്‍ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Post Your Comments