Latest NewsNewsInternational

ജനങ്ങളെ ഞെട്ടിച്ച് പോൺഹബ്ബ്; അറിയാം പുതിയ മാറ്റങ്ങളെക്കുറിച്ച്

സാൻഫ്രാൻസിസ്കോ; ഏറ്റവും വലിയ പോൺസൈറ്റായ പോൺഹബ്ബിൽ അടിമുടി മാറ്റം, ഇനി മുതൽ ആർക്കും സൈറ്റിൽ വീഡിയോസ് ആഡ് ചെയ്യാനാവില്ല എന്നാണ് വിവരം.

നിരന്തരമായി ബലാത്സംഗ വീഡിയോകള്‍ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പോളിസിയില്‍ മാറ്റം വരുത്തുകയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഇനി മുതൽ ആർക്കുവേണമെങ്കിലും അപ്ലോഡ് ചെയ്യാനാവില്ല, കണ്ടന്റ് പാര്‍ട്ടണറില്‍നിന്നു മാത്രമുള്ള വിഡിയോകള്‍ക്കാണ് ഇനി പോണ്‍ഹബ്ബില്‍ അനുമതി ലഭിക്കുക. ഡൗണ്‍ലോഡിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെയ്ഡ് ഡൗണ്‍ലോഡുകള്‍ അല്ലാതെയുള്ളവ നിയന്ത്രിക്കുമെന്ന് പോണ്‍ഹബ്ബ് വക്താക്കൾ വ്യക്തമാക്കി.

പീഡന വീഡിയോകളും , പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല വീഡിയോകളും നിരന്തരമായി അപ്ലോഡ് ചെയ്യുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, ചില ക്രെഡിറ്റ് കാര്‍ഡ് സര്‍വീസുകള്‍ പോണ്‍ ഹബ്ബിലേക്കുള്ള പെയ്‌മെന്റ് നിർത്തിയതോടെയാണ് പോൺ ഹബ്ബ് കടുത്ത തീരുമാനങ്ങളെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button