ന്യൂഡല്‍ഹി : പാകിസ്ഥാനെ ഒഴിവാക്കി ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നു , ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക്. ഇന്ത്യന്‍ കരസേന മേധാവിയുടെ ഗള്‍ഫ് പര്യടനത്തിന് ബുധനാഴ്ച മുതല്‍ തുടക്കമായിരുന്നു. മേഖലയിലെ ശക്തരായ യു എ ഇയിലും സൗദിയിലുമാണ് ഇന്ത്യന്‍ കരസേന മേധാവിയായ എം എം നരവനെ സന്ദര്‍ശനം നടത്തുന്നത്. ഡിസംബര്‍ 9 മുതല്‍ 10 വരെ യു എ ഇയും 13 മുതല്‍ 14 വരെ സൗദി അറേബ്യയും അദ്ദേഹം സന്ദര്‍ശിക്കും.
Read Also : സി.എം.രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ആര്? രവീന്ദ്രന്റെ നാടകത്തിനെതിരെ സിപിഎമ്മില്‍ ആഭ്യന്തര കലഹം
ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സൈനിക മേധാവി ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഇതിനാല്‍ തന്നെ ഈ സന്ദര്‍ശനത്തിന് പിന്നില്‍ തന്ത്രപ്രാധാന്യമുള്ള ചില ലക്ഷ്യങ്ങളുണ്ട് എന്നത് തീര്‍ച്ചയാണ്. പ്രതിരോധ വിദഗ്ദ്ധര്‍ അതിനാല്‍ തന്നെ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തില്‍ വന്‍ മാറ്റം വരാന്‍ പോകുന്നു എന്ന വിലയിരുത്തലാണ് നടത്തുന്നത്. ഇതില്‍ പാകിസ്ഥാന് സംഭവിക്കുന്ന തിരിച്ചടികളാണ് മുഴച്ച് നില്‍ക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്
യുഎഇയുടേയും സൗദി അറേബ്യയുടേയും പാക്കിസ്ഥാനുമായുള്ള അസംതൃപ്തി ഒരു വശത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയായിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) എല്ലാ രാജ്യങ്ങളുമായും അദ്ദേഹം ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തുന്നത്. 2014 ല്‍ പ്രധാനമന്ത്രിയായതിനുശേഷം മോദി യു.എ.ഇയില്‍ മൂന്ന് തവണയും സൗദി അറേബ്യയില്‍ രണ്ട് തവണയും സന്ദര്‍ശനം നടത്തി.
ഇന്ത്യയും സൗദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക പ്രതിരോധ മേഖലയിലെ ബന്ധവും ദൃഢമാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.
Post Your Comments