ന്യൂഡല്‍ഹി: സോണിയ ഗാന്ധി യു പി എ അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ വ്യക്തത വരുത്തി കോണ്‍ഗ്രസ്. യു പി എ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍ പറഞ്ഞു. യു പി എ നേതൃത്വത്തിലേക്ക് ശരദ് പവാര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ഷകവിഷയത്തില്‍ യു പി എയിലെ നീക്കങ്ങള്‍ക്ക് പവാര്‍ നേതൃത്വം നല്‍കിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഈ ആഴ്ച എണ്‍പത് തികയുന്ന ശരദ് പവാര്‍ നേതൃത്വം ഏറ്റെടുക്കാന്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞിരുന്നു. പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് പാര്‍ട്ടി നടപടി തുടങ്ങിയിരിക്കെയാണ് സോണിയ ഗാന്ധി യു പി എ നേതൃത്വം ഒഴിയുമെന്ന അഭ്യൂഹം.
Post Your Comments