ആലപ്പുഴ : “കമ്യൂണിസ്റ്റ് ചതുപ്പിൽ ജനിച്ച് SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പോസ്റ്ററൊട്ടിച്ചും സമരം ചെയ്തും മുദ്രാവാക്യം വിളിച്ചും വളർന്ന ഒരു ശരാശരി വീട്ടമ്മയായ ഞാനെങ്ങനെ നരേന്ദ്ര മോദിയെന്ന വടവൃക്ഷത്തണലിലെത്തിയ സംഘിയായി”,ആലപ്പുഴ സ്വദേശിയായ പ്രിയങ്ക എ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
“ഞാനൊരു ദേശസ്നേഹി ഈ രാജ്യം വളരണം , അതിന് എനിക്ക് സംഘിയായേ പറ്റൂ”,പ്രിയങ്ക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“ഇന്ത്യ ലോകശക്തിയായി വളരുന്നതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അനിഷേധ്യ നേതാവായി മോദി ജിയെ രണ്ടാം വട്ടവും തെരഞ്ഞെടുത്ത ജനത്തെ നോക്കി വോട്ടിങ് യന്ത്രം ശരിയല്ല എന്ന് തമാശ പറഞ്ഞ് കൊണ്ടിരുന്നു വിപ്ളവക്കൂറകൾ.ഇന്ത്യയിൽ നിന്നും ഈ പിൻതിരിപ്പൻമാരെ സമൂഹം തുടച്ചു മാറ്റുന്നതിനിടയിൽ അവശേഷിച്ച അഴുക്കിനെ കനൽ ഒരു തരി മതി എന്ന് കൂടി പറഞ്ഞ് കേട്ടപ്പോൾ സംഘിയായി മാറിയ എനിക്കും ചിരി വന്നു.ഞാനറിയാതെ ഞാനൊരു ദേശസ്നേഹിയായ സംഘിയായി മാറി”, പ്രിയങ്ക കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
സംഘികൾ ജനിക്കുന്നത്
…….
ആലപ്പുഴ എന്ന കമ്യൂണിസ്റ്റ് ചതുപ്പിൽ ജനിച്ച് SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പോസ്റ്ററൊട്ടിച്ചും സമരം ചെയ്തും മുദ്രാവാക്യം വിളിച്ചും വളർന്ന ഒരു ശരാശരി വീട്ടമ്മയായ ഞാനെങ്ങനെ നരേന്ദ്ര മോദിയെന്ന വടവൃക്ഷത്തണലിലെത്തിയ സംഘിയായെന്ന് എൻ്റെ സുഹൃത്തുക്കളോട് പറയുന്നു
അഹമ്മദാബാദിലും സൂറത്തിലും ജോലി ചെയ്തും വ്യവസായം ചെയ്തു പുലർന്ന് പോന്ന എൻ്റെ സുഹൃത്തുക്കളുമായുള്ള സംഭാഷണമദ്ധ്യേ ..ഗുജറാത്ത് എന്ന അതിവേഗം വളരുന്ന വ്യവസായിക സംസ്ഥാനത്തെ പറ്റി കൂടുതലായി അറിയുന്നു
പെട്ടെന്ന് തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിവുള്ള പ്രതികൂല സാഹചര്യത്തിൽ രാഷ്ട്രീയം മറന്ന് ജനങ്ങളെ ചേർത്തു നിർത്തുന്ന കരുത്തനായ നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയെപ്പറ്റി അറിയുന്നു
അതിനെ എൻ്റെ സംസ്ഥാനത്തിൻ്റെ അവസ്ഥയുമായി താരതമ്യം ചെയ്ത് നോക്കുന്നു
വിവാദങ്ങളും വിവരക്കേടുകളും മാത്രം പറയുന്ന തീർത്തും സ്ലോ മാൻ മാരായ പതിവ് കേരളമുഖ്യമന്ത്രിമാരെ ക്കുറിച്ചുള്ള അറിവിലേയ്ക്ക് ആയിരുന്നു ചിന്തയും പ്രവർത്തിയും ചടുലവും ചാഞ്ചാട്ടമില്ലാതെ നടപ്പിലാക്കുന്ന നരേന്ദ്ര മോദി എന്ന വ്യക്തിയെ ക്കുറിച്ചുള്ള യഥാർത്ഥ വിവരം വന്നു ചേർന്നത്
ഗർഭിണി ശൂലം ഭ്രൂണം മോദി എന്ന് മാത്രം കേട്ടിരുന്ന ടിപ്പിക്കൽ മലയാളി കമ്മിയിൽ ചിന്തകൾ ഉണ്ടായി
മോദിയെ ക്കുറിച്ച് കൂടുതൽ അറിഞ്ഞു
ഒപ്പം കേരളത്തിലെ മത പ്രീണനത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുകയും ചെയ്തു
മതേതരത്വം എന്നാൽ വിശാലമായി ചിന്തിക്കുന്ന ഒരു മതവിഭാഗത്തിൻ്റെ മാത്രം ബാദ്ധ്യതയാണന്ന് തിരിച്ചറിയുന്നു
ആധുനിക കാലത്തിനെയോ സാങ്കേതിക വിദ്യയേയോ ഉൾക്കൊള്ളാനോ അതിനൊപ്പം സഞ്ചരിക്കാനോ ശേഷിയില്ലാത്ത … ബൊളീവിയൻ കാടുകളിൽ നിന്നും വിപ്ലവം നാളെ വരും എന്ന് വൃഥാ വിശ്വസിക്കുന്നവരാൽ നയിക്കപ്പെടുന്ന നാട്ടിലാണ് ഞാനുള്ളത് എന്ന് സ്വയം മനസ്സിലാക്കുന്നു
വർത്തമാനകാലത്തിന് വേണ്ടതെന്തന്നറിയാത്ത .. പുതുതായി ഒന്നും സൃഷ്ടിക്കാൻ കഴിവില്ലാത്ത.. നിലവിലുള്ളതിനെ സ്തംഭിപ്പിക്കാനും അടച്ചുപൂട്ടാനും അടിച്ചു തകർക്കാനും മാത്രമറിയാവുന്ന ഒരു സംഘത്തിലാണ് ഞാൻ
ഇപ്പോൾ ഉള്ളത് എന്ന് തിരിച്ചറിഞ്ഞ്.. ഈ രാജ്യത്തിൻ്റെ ഭാവിയെ ക്കുറിച്ച് ആശങ്കപ്പെടുന്നു
അപ്പോഴേക്കും വ്യവസായവും അനുബന്ധ കച്ചവട /തൊഴിൽ മേഖലകളുടെ വികാസവുമായി മോദി എന്ന ഒറ്റയാൻ ഒരു സംസ്ഥാനത്തെ മുന്നിൽ എത്തിച്ചിരുന്നു. ഞങ്ങൾ അപ്പോഴും ജനകീയാസൂത്രണത്തിലൂടെ വിദ്യാസമ്പന്നർക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന പദ്ധതിയുടെ ചർച്ചകളുടെ തിരക്കിലായിരുന്നു
തലച്ചോറിലെ ചുവപ്പ് കോട്ടയുടെ മതിലിടിഞ്ഞു വീണു
അപ്പോൾ പുറത്തേക്കുള്ള കാഴ്ചകൾ കാണാൻ സാധിച്ചു
ചിന്താ ലോകം വലുതായി
അപ്പോഴേക്കും നരേന്ദ്ര മോദി ഇന്ത്യയോളം വളർന്നു വന്നു
ആ അത്ഭുതം കണ്ട് അന്തിച്ചു നിന്നു
എങ്ങനെ അധികാരത്തിൽ കയറാം എന്ന് മാത്രം പ്രസംഗിച്ചവരുടെ മുന്നിൽ നിന്ന് അടുത്ത പത്തു വർഷം എന്ത് ചെയ്യാൻ പോകുന്നു എന്ന് മോദി ജി പറഞ്ഞ് തുടങ്ങുന്നു. താൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു
ഒരേ കുടുംബത്തിലെ മൂന്ന് പ്രധാനമന്ത്രിമാരും പിന്നൊരു പത്ത് വർഷം അതേ കുടുംബക്കാരിയും ഭരിച്ചും ഭരിപ്പിച്ചും താറുമാറാക്കിയ ഒരു ജനാധിപത്യ രാജ്യം റിപ്പയർ ചെയ്തെടുക്കാൻ സാധിക്കും എന്ന തോന്നൽ ഉണ്ടാവുന്നു
അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആ സംഘത്തെ ഒന്ന് കാണുന്നു. ഇന്ത്യയുടെ മുൻ കരസേനാ മേധാവി ഉൾപ്പടെ ശക്തമായ ഒരു ടീം നിരന്ന് നിൽക്കുന്നു. അതിനെ വെല്ലുവിളിച്ച് വിളറി പിടിച്ചൊരു കുരുത്തം കെട്ട ചെക്കൻ ജനാധിപത്യ ഇന്ത്യയെ സംരക്ഷിച്ചോളാം എന്ന് പറയുന്നു
മമ്മിയിൽ നിന്നും മോനിലേക്ക് ഭരണം തുടരാൻ ഇത് രാജ ഭരണ കാലമല്ലന്ന തിരിച്ചറിവില്ലാത്ത ഖദറിട്ട ദുർമേദസ്സിൻ്റെ കൂട്ടങ്ങൾ തൃക്കാൽക്കൽ കുമ്പിട്ട് നിൽക്കുന്നത് കണ്ട് പുച്ഛം ഉണ്ടാവുന്നു
ഞാൻ ഇതുവരെ നിന്ന പ്രസ്ഥാനം എന്തു ചെയ്യുന്നു എന്ന് നോക്കിയപ്പോൾ തീർത്തും ഞെട്ടിപ്പോയി
വേശ്യയുടെ ദല്ലാളിനെ പ്പോലെ സ്വന്തം ആദർശങ്ങളെ ആർക്കൊക്കെ കൂട്ടിക്കൊടുക്കാൻ പറ്റുമെന്ന് കരുതി പുഞ്ചിരിയുടെ മുല്ലപ്പൂവുമായി മത സാമുദായിക നേതാക്കളുടെ കിടപ്പറയിൽ എത്തി വില പറയുന്നത് കണ്ടു
ഭൂതകാല ചിന്തയെ അവിടെ കാർക്കിച്ച് തുപ്പിയതാണ്
നരേന്ദ്രമോദി, സുഷമാസ്വരാജ്, പരീക്കർ, ജാവദേക്കർ, വി.കെ സിങ്, രാജ്നാഥ് സിങ് ,ജയ്റ്റ്ലി എന്ന നെടുനായകർ നിരന്ന് നിൽക്കുന്ന ഇന്ത്യൻ ഭരണചക്രത്തിനെ ഒന്ന് തൊട്ട് നോക്കാൻ പോലും പ്രാപ്തിയില്ലാത്ത പോളിറ്റ് ബ്യൂറോയിലെ അപ്പൂപ്പൻ സംഘത്തെ കണ്ട് ഒരു തമാശയെന്നോണം ദർശിക്കുന്നു
ഈ രാജ്യത്തെ ഏഷ്യയിലെ വൻശക്തിയാക്കി മാറ്റണം എന്ന ചിന്തയോടെ മോദിജിയും സംഘവും നിൽക്കുമ്പോൾ
ഈ രാജ്യത്തെ തുണ്ടം തുണ്ടമാക്കണമെന്ന് ആക്രോശിച്ചവനെ ആലിം ഗനം ചെയ്യുന്ന തിരക്കിലായിരുന്നു എൻ്റെ നാടിൻ്റെ മന്ത്രിമാർ
രാജ്യസ്നേഹിയായ എനിക്ക് അത് താങ്ങാവുന്നതിനപ്പുറമായിരുന്നു
മോദിജിയെ എതിർക്കാൻ അവർ ഈ രാജ്യത്തെ എതിർത്തു
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി രാജ്യം ഭരിക്കുന്നവരെ എതിർക്കാൻ അവർ ഈ നാട്ടിലെ ഭൂരിപക്ഷത്തിൻ്റെ വിശ്വാസത്തിൽ കാക്കിയും ലാത്തിയും ജലപീരങ്കിയും കൊണ്ട് തേർവാഴ്ച നടത്തി
എൻ്റെ മാതൃ തുല്യരായ ബന്ധു ജനങ്ങൾ ഉൾപ്പെടുന്നവരെ തെരുവിൽ അവഹേളിച്ചു
സർക്കാർ ഉദ്യോഗസ്ഥകളേയും പാവം തൊഴിലുറപ്പുകാരികളായ സ്ത്രീകളേയും ഭീഷണിപ്പെടുത്തി.. ഇടിഞ്ഞ് പോയ ആശയത്തിന് മുന്നിൽ മതില് കെട്ടിക്കാണിച്ചു
കൂട്ടിന് മതതീവ്രവാദികളേയും സാമുദായിക വ്യവസായികളേയും ഒപ്പം കൂട്ടി
അതേ സമയം ഇന്ത്യ ഡിജിറ്റൽ മുദ്രയണിഞ്ഞ് മേക്ക് ഇൻ ഇന്ത്യയിലൂടെ മേക്കോവർ ചെയ്ത് വളർന്നു വന്നു
ഇന്ത്യ ലോകശക്തിയായി വളരുന്നതും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അനിഷേധ്യ നേതാവായി മോദി ജിയെ രണ്ടാം വട്ടവും തെരഞ്ഞെടുത്ത ജനത്തെ നോക്കി വോട്ടിങ് യന്ത്രം ശരിയല്ല എന്ന് തമാശ പറഞ്ഞ് കൊണ്ടിരുന്നു വിപ്ളവക്കൂറകൾ
ഇന്ത്യയിൽ നിന്നും ഈ പിൻതിരിപ്പൻമാരെ സമൂഹം തുടച്ചു മാറ്റുന്നതിനിടയിൽ അവശേഷിച്ച അഴുക്കിനെ കനൽ ഒരു തരി മതി എന്ന് കൂടി പറഞ്ഞ് കേട്ടപ്പോൾ സംഘിയായി മാറിയ എനിക്കും ചിരി വന്നു
ഞാനറിയാതെ ഞാനൊരു ദേശസ്നേഹിയായ സംഘിയായി മാറി
യമനിലെ യുദ്ധം, കാശ്മീർ സംഘർഷം, ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങൾ, പാകിസ്ഥാൻ്റെ ഭീകരപ്രവർനങ്ങൾ ഇവയൊക്കെ കൈകാര്യം ചെയ്ത മോദി ജിയും സംഘത്തേയും നോക്കി ചങ്കിലെ ചൈനക്കാർ പിറുപിറുക്കുന്നത് മാത്രമേ.. ഞാൻ കേട്ടുള്ളൂ
ഈ രാജ്യം വളരണം. അതിന് എനിക്ക് സംഘിയായേ പറ്റൂ….
പ്രിയങ്ക A പിള്ളൈ
https://www.facebook.com/priyanka.a.pillai/posts/3554737157907579?__cft__[0]=AZWU2dDr87aMGlXuyPnp_6gQjagRVbjrKaD-14zkDVUqiwo74NYa33J_Tv4x6GgXzhH2RUhLOj679KRrLnqm_fhlPBc747cxcF0qlrYWFW-BeiwLMgpaEDZVKH5c9LsaWao&__tn__=%2CO%2CP-R
Post Your Comments