തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സി.എം. രവീന്ദ്രന് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സി.എം. രവീന്ദ്രന്‍ സംശുദ്ധ ജീവിതം നയിക്കുന്നയാളാണ്. എല്ലാവര്‍ക്കു വിശ്വസ്തനുമാണ്. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Read Also: വിജയ പ്രതീക്ഷയിൽ..കോർപ്പറേഷൻ ഭരണത്തിനൊരുങ്ങി ബിജെപി
അതേസമയം സിഎം. രവീന്ദ്രന്‍ ഇന്നലെയാണ് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കൊവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്റെ തൊട്ടു മുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കോവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ ചികിത്സ തേടിയത്.
Post Your Comments