ന്യൂഡല്‍ഹി : കോവിഡ് 19 പ്രതിരോധ വാക്സിന്‍ ആദ്യം ലഭിക്കുക മുപ്പതു കോടിപ്പേര്‍ക്ക് , തയ്യാറെടുപ്പുകളോടെ ഇന്ത്യ.
ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ വാക്സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും.
Read also : കൊവിഡ് വാക്‌സിൻ അംഗീകാരം : പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, ഹോം ഗാര്‍ഡ്സ്, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികള്‍. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 27 കോടി പേര്‍. ഇവരില്‍ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്പതു വയസ്സിന് താഴെയുളളവരും ഉള്‍പ്പെടും.
Post Your Comments