ജെറുസലം : അന്യഗ്രഹ ജീവികളുമായി അമേരിക്കയ്ക്ക് വര്‍ഷങ്ങളായി അടുത്ത ബന്ധം, വിവരം പുറത്തുവിടാനൊരുങ്ങിയ ട്രംപിനെ തടഞ്ഞു . ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളുണ്ടെന്നും ഇവരുമായി അമേരിക്കയ്ക്ക് വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നുമാണ് വിവരങ്ങള്‍. ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയായ ഹൈം ഷെദ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്.
Read Also : രാജ്യം മുഴുവനും പിഎം വാണി പദ്ധതി, പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
അന്യഗ്രഹ ജീവികളുടെ ഗലാക്ടിക് ഫെഡറേഷനുമായി അമേരിക്കയ്ക്ക് ചില ധാരണകളുണ്ട്. ലോകത്തെ കുറിച്ച് അന്യഗ്രഹ ജീവികള്‍ ഗവേഷണം നടത്തിവരികയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.ഇത് ലോകത്തോട് വിളിച്ചു പറയാന്‍ ഒരുങ്ങിയ ട്രംപിനെ ഗലാക്ടിക് ഫെഡറേഷന്‍ തടഞ്ഞുവെന്നും ഹൈം ഷെദ് പറയുന്നു.
ലോകത്തോട് ഇത് പറയാന്‍ സമയമായിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇത് വെളിപ്പെടുത്താമെന്നുമാണ് ഫെഡറേഷന്‍ തീരുമാനിച്ചിരുന്നതെന്നും ഹൈം ഷെദ് വ്യക്തമാക്കി.ഇതിന് സമയം ആയിയെന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ പറഞ്ഞതെന്നും ഷെദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വെളിപ്പെടുത്തല്‍ വിവാദമായതോടെ സംഭവത്തില്‍ പ്രതികരണവുമായി നാസ രംഗത്തെത്തി. അന്യഗ്രഹ ജീവികളും ജീവനുമാണ് നാസയുടെ പ്രധാനലക്ഷ്യമെന്നും എന്നാല്‍ ഇത് സംബന്ധിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments