റിയാദ്: സൗദിയില്‍ ഇന്ന് 246 കൊറോണ വൈറസ് രോഗികൾ കോവിഡ് രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 12 കോവിഡ് രോഗികള്‍ മരിക്കുകയും 193 പേർ പുതുതായി കോവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
നിലവില്‍ 3,712 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 573 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ് ഉള്ളത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,989 ആയും വൈറസ് ബാധിതര്‍ 359,115 ആയും ഉയർന്നു. ഇന്ന് 243 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 349,414 ആയും ഉയര്‍ന്നു
Post Your Comments