ന്യൂഡല്‍ഹി: ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനം ഇസ്രായേലില്‍ നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. അത്യാധുനിക സ്മാഷ്- 2000 സൈറ്റ് വാങ്ങുന്നതിന് ഇസ്രായേലിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കി.
Read Also : കോവിഡ് വാക്‌സിന്‍ വിതരണം : രജിസ്റ്റര്‍ ചെയ്യാൻ മൊബൈൽ ആപ്പ് എത്തി
ശത്രുവിന്റെ ഡ്രോണുകളെ തിരിച്ചറിയുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം അടങ്ങുന്നതാണ് സ്മാഷ്-2000 സൈറ്റ്. ഇവ റൈഫിളുകളിലോ, തോക്കുകളിലോ ഉപയോഗിച്ച് ഡ്രോണിന്റെ ഭീഷണിയെ ചെറുക്കാം. രാത്രിയിലും ഇത് പ്രവര്‍ത്തനക്ഷമമാണ് എന്നത് സൈനികര്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ ആന്റി- ഡ്രോണ്‍ സംവിധാനം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോന്നിനും പത്തുലക്ഷം രൂപയില്‍ താഴെ മാത്രമാണ്് ചെലവ് വരിക. 120 മീറ്റര്‍ അകലെയുള്ള ശത്രുവിനെ തകര്‍ക്കാനുള്ള ശേഷിയും ഇതിനുണ്ട്. അതിവേഗത്തില്‍ വരുന്ന ഡ്രോണ്‍ ആക്രമണത്തെ വരെ ചെറുക്കാന്‍ ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം. റൈഫിളുകളില്‍ ഘടിപ്പിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് ശത്രുവിന്റെ ഡ്രോണുകളെ വെടിവെച്ചിടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്ബനിയുമായി സഹകരിച്ചാണ് ഇസ്രായേല്‍ ഈ സംവിധാനം നിര്‍മ്മിക്കുന്നത്.
Post Your Comments