മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമാനില്‍ രണ്ടുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. 211 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,326 ആയി ഉയർന്നു. ആകെ 1454 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്.
പുതിയതായി 214 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 116720 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.1 ശതമാനമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 143 പേര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയിലുണ്ട്. ഇവരില്‍ 72 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്കഴിയുന്നത് .
Post Your Comments