തിരുവനന്തപുരം: കേരളത്തിലെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് തുടങ്ങി. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.ആദ്യ മണിക്കൂറില്‍ 4.12 ശതമാനമാണ് പോളിങ്.395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ. തിങ്കളാഴ്ച മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. പത്തനംതിട്ട 3.9, കൊല്ലം 4.2, തിരുവനന്തപുരം 4.6, ആലപ്പുഴ 4.1, ഇടുക്കി 3.8 എന്നിങ്ങനെയാണ് നിലവിലെ വോട്ടിങ് നില. അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് ആരംഭിക്കാനായിട്ടില്ല.
മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. ആളുകള്‍ ആറടി അകലം പാലിച്ചാണ് നില്‍ക്കുന്നത്.ആലപ്പുഴ ജില്ലയിലെ വിവിധ ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായി. പുന്നപ്ര അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം നമ്ബര്‍ ബൂത്തില്‍ യന്ത്രം പണിമുടക്കി. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ ഒരു ബൂത്തിലെ ഇ.വി.എം തകരാര്‍ പരിഹരിക്കുകയാണ്. നൂറനാട് പാലമേള്‍ മൂന്നാം വാര്‍ഡിലും തകരാര്‍ സംഭവിച്ചു. പുലിയൂര്‍ പഞ്ചായത്തില്‍ 13 യന്ത്രങ്ങളാണ് പണിമുടക്കിയത്. മരാരിക്കുളം തെക്ക് 84ല്‍ വാര്‍ഡ് ആറില്‍ അരമണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു.
ആലപ്പുഴ നഗരസഭ പാലസ് വാര്‍ഡിലെ സി.എം.എസ്.എല്‍.പി സ്കൂളിലെ ബൂത്തില്‍ ചീഫ് ഏജന്‍റിനെ പുറത്താക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്‍റിനെയാണ് പുറത്താക്കിയത്. ബൂത്തില്‍ വോട്ട് ക്യാന്‍വാസിന് ശ്രമിച്ചു എന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും.
read also: തന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നുവെന്ന് സ്വപ്ന
എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് വ്യാഴാഴ്ച ബൂത്തിലെത്തുന്നത്, കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ കൊട്ടിക്കലാശം ഉണ്ടാവില്ല. പകരം രാവിലെ മുതല്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികള്‍ റോഡ് ഷോ നടത്തും. പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്.
Post Your Comments