Latest NewsKeralaNews

“കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിണറായി വിജയനിലൂടെ അവസാനിക്കും ” : എ.പി. അബ്ദുള്ളക്കുട്ടി

കാസർകോട് : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ പുറത്ത് പോയതുപോലെ മുഖ്യന്ത്രി സ്ഥാനം ഉപേക്ഷിച്ചു പിണറായി വിജയനും പുറത്ത് പോകേണ്ടി വരുമെന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read Also : ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇസ്രായേലിൽ നിന്നും അത്യാധുനിക സംവിധാനം എത്തിക്കാനൊരുങ്ങി ഇന്ത്യ

ഉദുമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബാരയില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് നിന്ന് തുടങ്ങിയ മാര്‍ക്‌സിസ്റ്റ് ലീഗ് കൂട്ടുകെട്ടായ കോമാലി മുന്നണി ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രീയത്തിലെ കോമാളികളായി പരിഹസിക്കപ്പെടും.സായിപ്പിലൂടെ രൂപം കൊണ്ട കോണ്‍ഗ്രസ് സോണിയാ ഗാന്ധിയിലൂടെ അവസാനിച്ചതു പോലെ പിണറായി പാറപ്പുറത്ത് രൂപം കൊണ്ട കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിണറായി വിജയനിലൂടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രോണിക് വോടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് പറഞ്ഞ കെജ്‌രിവാളും സി പി എമ്മും നടത്തിയ നുണപ്രചാരണം ബാലറ്റിലേക്ക് തിരിച്ചു വന്നപ്പോള്‍ ഹൈദരാബാദില്‍ 4 സീറ്റില്‍ നിന്നും 49 സീറ്റ് ബി ജെ പി നേടിയപ്പോള്‍ ഇവരുടെ വായ അടഞ്ഞിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലഡാകിലും ഹൈദാരാ ബാദിലും ബി ജെ പി ജയിച്ചപ്പോള്‍ ന്യൂനപക്ഷ വിരോധിയെന്ന നുണ പ്രചാരണം പൊളിഞ്ഞിരിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button