Latest NewsNewsIndia

ഇപ്പം ശരിയാക്കിത്തരാം… നിരാഹാര സമരവുമായി അണ്ണാ ഹസാരെ

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ നിരാഹാര സമരവുമായി അണ്ണാ ഹസാരെ. എന്നാൽ കര്‍ഷകര്‍ തെരുവുകളിലിറങ്ങി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്നാണ് അണ്ണാ ഹസാരെ പറയുന്നത്. ഭാരത് ബന്ദിന് പിന്തുണയറിയിച്ച് അദ്ദേഹം നിരാഹാര സമരമിരിക്കുകയാണ്. ദല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി ഹസാരെ പറഞ്ഞു. കര്‍ഷകര്‍ തെരുവിലിറങ്ങണമെന്നും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കണമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ”കര്‍ഷകര്‍ക്ക് തെരുവിലിറങ്ങി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശരിയായ സമയം ഇതാണ്,” അദ്ദേഹം പറഞ്ഞു.

Read Also: വരുമാനം കൊണ്ട് മുന്നോട്ട് പോകുവാനാവില്ല; ഉപയോഗിക്കാത്ത സ്വര്‍ണം തേടി ദേവസ്വംബോര്‍ഡ്

എന്നാൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗന്‍ സിദ്ധി ഗ്രാമത്തിലാണ് അണ്ണാ ഹസാരെ ഉപവാസമിരിക്കുന്നത്. അതേസമയം, കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പോലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ഡൽഹിഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു. അതേസമയം സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ന്യായമാണ്. കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button