Latest NewsNewsIndia

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം, രൂക്ഷ പരിഹാസവുമായി സിപിഎം

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിനെതിരെ സിപിഎം രൂക്ഷപരിഹാസവുമായി രംഗത്തുവന്നിരിക്കുകയാണ്. സ്വകാര്യ കമ്പനി ഉണ്ടാക്കുന്നത് പോലെയാണ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്നാണ് സ്‌റ്റൈല്‍ മന്നന്‍ രജനി വിചാരിച്ചിരിക്കുന്നതെന്നാണ് സിപിഎം വിമര്‍ശിച്ചത്. അതേസമയം, ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണ് രജനീകാന്തിന്റെ പാര്‍ട്ടിയെന്ന് വി.സി.കെ നേതാവ് തിരുമാവഴകന്റെ വിമര്‍ശനം. തമിഴ്നാട്ടിലെ ചെറുപാര്‍ട്ടികളെയെല്ലാം ചേര്‍ത്ത് രജനീകാന്ത് ഒരു മൂന്നാം മുന്നണിക്കായി ശ്രമിക്കുന്നു എന്ന ഊഹാപോഹവും പ്രചരിക്കുന്നതിനിടയിലാണ് തമിഴ്‌നാട്ടിലെ ചെറു കക്ഷികളായ ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.

Read Also : ഭാരത് ബന്ദ് : പൊലീസിന്റെ പ്രത്യേക അറിയിപ്പ്

കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നില നില്‍ക്കുമ്പോള്‍ പോലും രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് പിന്നില്‍ ബിജെപി, ആര്‍.എസ്.എസ്. ശക്തികളാണ്. അദ്ദേഹം ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണെന്ന് കാഞ്ചീപുരത്ത് മാധ്യമപ്രവര്‍ത്തകരോട് തിരുമാവളകന്‍ പറഞ്ഞു. ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാം. എന്നാല്‍ അതിനായി തെരഞ്ഞെടുക്കുന്ന സമയം സംശയാസ്പദമാണെന്നായിരുന്നു സിപിഎം തമിഴ്നാട് തലവന്‍ ബാലകൃഷ്ണന്‍ പറഞ്ഞത്. ”

2021 തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം മുന്നിലുള്ളപ്പോള്‍ അടുത്ത വര്‍ഷം ജനുവരിയില്‍ രാഷ്ട്രീയപാര്‍ട്ടിക്ക് തുടക്കമിടുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button