Latest NewsNewsIndia

മമത സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാൾ മമത സർക്കാരിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ലാത്തിച്ചാർജിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു.  വടക്കൻ ബംഗാളിലെ സിലിഗുരിയിലാണ് സംഘർഷം നടന്നത്. ഉലൻ റായ് എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടതെന്ന് ബി.ജെ.പി അറിയിച്ചു.

മമത സർക്കാർ തങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നില്ലെന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവ‌ർത്തകർ രാവിലെയോടെ പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് സ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്നാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.

നിരവധി പാർട്ടി പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.പോലീസ് ലാത്തിച്ചാർജിനിടെ മർദ്ദിച്ചതാണ് പ്രവ‌‌ർത്തകനായ ഉലെൻ റേയുടെ മരണത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും ബി.ജെ.പി പ്രവർത്തകന്റെ മരണകാരണം അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button