Latest NewsNewsInternational

14കാരനെ വെടിവെച്ചു കൊന്ന സംഭവം; ഇസ്രായേലിനെതിരെ യൂറോപ്യന്‍ യൂണിയന്‍

അല്‍ മുഖയ്യിര്‍ പ്രദേശത്ത് പ്രതിഷേധത്തിലേര്‍പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്‍ സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്.

ബ്രസല്‍സ്: ഫലസ്തീനി ബാലന്റെ കൊലപാതകത്തിൽ ഇസ്രായേല്‍ സൈന്യത്തിനെതിരേ അന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പ്രതിഷേധ സമരത്തിനിടെ 14കാരനായ ഫലസ്തീന്‍ ബാലനെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് ഇസ്രായേല്‍ അധിനിവേശ സൈന്യത്തിനെതിരേ അന്വേഷണം വേണമെന്ന് ഫലസ്തീന് വേണ്ടിയുള്ള യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് (ഡിസംബർ- 4) വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്‍ മുഖയ്യിര്‍ പ്രദേശത്ത് പ്രതിഷേധത്തിലേര്‍പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്‍ സേന നിഷ്‌കരുണം വെടിവെച്ചു കൊന്നത്.

Read Alsoഅറബ് ലോകത്ത് മികച്ച നേട്ടവുമായി സൗദി അറേബ്യ

അതേസമയം, തങ്ങള്‍ വെടിയുതിര്‍ത്തില്ലെന്ന് സയണിസ്റ്റ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. വയറിന് വെടിയേറ്റ് ഗുരുതര പരിക്കേറ്റ അലിയയെ ഉടന്‍ ഫലസ്തീന്‍ നഗരമായ റാമല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button