ദോഹ: ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധം അവസാന ഘട്ടത്തിലേക്ക്. തര്‍ക്കം പരിഹരിക്കുന്നതിനുള്ള അന്തിമ കരാറിലേക്ക് ബന്ധപ്പെട്ട കക്ഷികള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു മാധ്യസ്ഥം വഹിച്ച കുവൈത്തിനും ശ്രമങ്ങൾക്ക് പിന്തുണ നൽകിയ യുഎസിനും നന്ദി പറയുന്നതായി ഖത്തർ അറിയിച്ചു.
അതേസമയം, ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിലവില്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി വ്യക്തമാക്കി. എന്നാൽ ബഹ്റൈനും ഈജിപ്തും യുഎഇയും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments