ന്യൂഡൽഹി : ശിവപാർവ്വതീമാരെ പോലെ ജീവിക്കണമെന്ന ആഗ്രവുമായി ഹിന്ദു മതം സ്വീകരിച്ച റഷ്യൻ യുവതി. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകൻ രാഹുൽ മഹാജന്റെ ഭാര്യ നതാലിയ ഇല്ലിനയയാണ് ഹിന്ദു മതം സ്വീകരിച്ചത്.
വിവാഹശേഷം ശിവപാർവ്വതീമാരുടെ കഥകൾ കേട്ടാണ് ജീവിച്ചത്. അതോടെയാണ് ഹിന്ദുമതത്തിൽ ചേരണമെന്ന ആഗ്രഹം ഉണ്ടായത്. വിശ്വാസ കാര്യങ്ങളിൽ ഒന്നും താൻ ഇടപെടാറില്ലെന്നും , ഭാരതത്തിന്റെ പൈതൃകത്തെ ഏറെ ബഹുമാനിക്കുന്നവളാണ് നതാലിയ എന്നും രാഹുൽ പറഞ്ഞു .
ശിവനെയും പാർവതിയെയും പോലെയായിരിക്കണം ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധമെന്നും നതാലിയ പറഞ്ഞു. ഞങ്ങൾ ഉമാമഹേശ്വരന്മാരുടെ ധാരാളം ചിത്രങ്ങളും സൂക്ഷിക്കുന്നു. ഞാൻ അവളെ ഗീത പഠിപ്പിക്കുന്നു, ഞങ്ങൾ ധാരാളം പുരാണ കാര്യങ്ങൾ ഒരുമിച്ച് വായിക്കുന്നു. ഒരു തികഞ്ഞ പങ്കാളിയെയും കുടുംബത്തെയും കണ്ടെത്താൻ ഭാരത സംസ്ക്കാരം സഹായിക്കുന്നുവെന്നാണ് നതാലിയ പറയുന്നതെന്ന് രാഹുൽ വ്യക്തമാക്കി.
Post Your Comments