ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് രാഹുല്‍ മഹാജന്. ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകനായ രാഹുല്‍ വിവാഹം ചെയ്തിരിക്കുന്നത് റഷ്യന്‍ വംശജയായ നതാലിയ ഇലിയാനയാണ്. ഇപ്പോഴിതാ വിവാഹ ശേഷം ഭാര്യയുടെ മതം മാറ്റത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍.
2018ലാണ് രാഹുലും നതാലിയയും വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷം തന്റെ ഭാര്യ ഹിന്ദുമതം സ്വീകരിച്ചെന്ന് രാഹുല്‍ എക്ണോമിക്സ് ടൈംസിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.”ഞങ്ങള്‍ രണ്ട് റെയ്ല് പാളങ്ങള്‍ പോലെയാണ്. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ പരസ്പരം ഇടപെടാറില്ല. അതേസമയം തമ്മില്‍ വലിയ അകല്‍ച്ചയുമില്ല. വിവഹ ബന്ധത്തില്‍ വേണ്ട ഒരു സമതുലിതാവസ്ഥ എപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ട്. അവള് റഷ്യന്‍ വംശജയാണ്, വിവാഹ ശേഷം ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. ശിവനും പാര്‍വ്വതിയും പോലെയായിരിക്കണം ജീവിത പങ്കാളികളെന്ന് ഞാനെപ്പോഴും നതാലിയയോട് പറയാറുണ്ട്. ഗീതയും മറ്റ് പുരാണങ്ങളും വായിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമാണ്. എല്ലാം മനസിലാക്കുന്ന ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കണമെങ്കില്‍ ഭാഗ്യം കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത്’. രാഹുല്‍ മഹാജന് പറഞ്ഞു
ബിഗ് ബോസ് 2ലൂടെ ശ്രദ്ധ നേടിയ രാഹുലിന്റെ മൂന്നാമത്തെ വിവാഹമാണ് നതാലിയയുമായുള്ളത്. ആദ്യ ഭാര്യ ശ്വേത സിങ്ങും രണ്ടാം ഭാര്യ ഡിംപി ഗാങ്കുലിയും രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തത് വലിയ ചർച്ചയായിരുന്നു
Post Your Comments