Latest NewsNewsIndia

മമതയ്ക്ക് തലവേദനയായി സുവേന്തു; ഞങ്ങള്‍ക്കൊപ്പം വന്നാല്‍ സര്‍ക്കാരിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് ബിജെപി

കഴിവുള്ളവരെയും നന്നായി പ്രവര്‍ത്തിക്കുന്നവരേയും തൃണമൂലില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും പ്രശംസിക്കുന്നവരെ മാത്രമാണ് വില കല്‍പ്പിക്കുന്നതെന്നും രജീബ് ബാനര്‍ജി ആരോപിച്ചു.

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരില്‍ കടുത്ത പ്രതിസന്ധി തുടരവേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്തു അധികാരി ബി.ജെ.പിയിലെത്തിയാല്‍ മമത ബാനര്‍ജി സര്‍ക്കാര്‍ താഴെ വീഴുമെന്ന് ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ്. ‘സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഈ സര്‍ക്കാര്‍ താഴെവീഴും. കാരണം സുവേന്തുവിനൊപ്പം നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടും.’ അര്‍ജുന്‍ സിംഗ് പറഞ്ഞു.

എന്നാൽ നവംബര്‍ 27നാണ് ബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രി സുവേന്തു രാജിവെച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സുവേന്തുവും തൃണമൂലും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ വെക്കാതെയായിരുന്നു സുവേന്തു നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതും പങ്കെടുത്തിരുന്നതും. പിന്നീടാണ് മന്ത്രിസ്ഥാനം രാജി വെക്കുന്നത്.

Read Also: സംസ്ഥാനത്ത് നിയമവാഴ്ചയില്ല; മമതയ്‌ക്കെതിരെ ഒളിയമ്പെയ്ത് ഗവർണർ

അതേസമയം സുവേന്തു ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതുവരെയും വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുവേന്തുവിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തൃണമൂല്‍ നേതാവ് രജീബ് ബാനര്‍ജി രംഗത്ത് വന്നിരുന്നു. കഴിവുള്ളവരെയും നന്നായി പ്രവര്‍ത്തിക്കുന്നവരേയും തൃണമൂലില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും പ്രശംസിക്കുന്നവരെ മാത്രമാണ് വില കല്‍പ്പിക്കുന്നതെന്നും രജീബ് ബാനര്‍ജി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button