തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി എംപിയെ പ്രചാരണത്തിനിറക്കി ബിജെപി. തൃശൂർ കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സുരേഷ് ഗോപിയുടെ റോഡ് ഷോയും പ്രചരണത്തിന്റെ ഭാഗമായുണ്ടായിരുന്നു. സംസ്ഥാനത്ത് എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. എന്നാൽ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിച്ചത് ജില്ലയില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം വര്‍ധിക്കാന്‍ കാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയം ഉറപ്പിക്കാന്‍ സുരേഷ് ഗോപിയെ രംഗത്തിറക്കിയുള്ള പ്രചരണം.
Read Also: 5 ജില്ലകളില്‍ പരസ്യപ്രചാരണമവസാനിക്കാന് ഇനി ഒരു പകല്‍ദൂരം
മിഷന് 28 പ്ലസ്സ് എന്ന മുദ്രാവക്യമുയര്‍ത്തിയാണ് എന്‍ഡിഎ തൃശ്ശൂര്‍ കോര്‍പറേഷനില്‍ മത്സരിക്കുന്നത്. ഇത്തവണ ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. കുന്നംകുളം ചേലക്കര വടക്കാഞ്ചേരി തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. തൃശൂര്‍ കോര്പറേഷന് സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള റോഡ് ഷോ ചേറ്റുപ്പുഴയില് നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയില്‍ സമാപിച്ചു.
Post Your Comments