പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 24കാരിയുടെ നാല് വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി

ദീര്‍ഘനാളായി സത്യയും ധനലക്ഷ്മിയും പ്രണയത്തിലായിരുന്നു

ബംഗളൂരു: വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത പ്രണയത്തിന്റെ പേരിൽ 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. ദീര്‍ഘനാളായി സത്യയും ധനലക്ഷ്മിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇഷ്ടപ്പെടാത്ത യുവതിയുടെ വീട്ടുകാരാണ് ക്രൂരത കാട്ടിയത്. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയാണ് സംഭവം. ധനലക്ഷ്മിയെ കഴിഞ്ഞദിവസം മെഡിക്കല്‍സ്‌റ്റോറിന് സമീപത്തുവച്ച്‌ കണ്ടുമുട്ടിയ സഹോദരനും അച്ഛനും കൂടി വഴക്കിട്ടു. രണ്ടുപേരും ചേര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Share
Leave a Comment