Latest NewsIndiaNews

കർഷക സമരം അവസാനിക്കരുതേ എന്നാഗ്രഹിക്കുന്നവരുണ്ട്!

കർഷക സമരം അനുഗ്രഹമായത് ഡൽഹിയിലെ പട്ടിണിപാവങ്ങൾക്ക്

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന പ്രതിഷേധ സമരം പത്ത് ദിവസം പിന്നിട്ടു. പ്രതിഷേധം അവസാനിപ്പിക്കാനായി പലതവണ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാൽ, ഡൽഹിയിലെ സമരം ഇപ്പോഴൊന്നും അവസാനിക്കരുതേ എന്ന് മനസ് കൊണ്ടെങ്കിലും ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്.

ഡൽഹി അതിർത്തിയിലെ പട്ടിണിപാവങ്ങൾക്ക് ഈ സമരം ഒരു അനുഗ്രഹമാണ്. സമരം തുടങ്ങിയ ദിവസം മുതൽ ഇവർ വയറ് നിറയെ ആഹാരം കഴിച്ചിട്ടാണ് ഉറങ്ങുന്നത്. കർഷകരുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഇവിടെയുള്ള കുട്ടികൾ അടക്കമുള്ളവർക്ക് ഭക്ഷണം ലഭ്യമാകുന്നത്.

Also Read:ആർട്ടിക്കിൾ 301 വായിച്ചാൽ കർഷകന് നന്മ ചെയ്യുന്ന നിയമത്തെ കുറിച്ച് ബോധ്യം വരും: കാപട്യങ്ങൾ തിരിച്ചറിയുകയും

ഭക്ഷണം തീർന്നുപോകുമെന്ന് കരുതി നിരവധി കുട്ടികളാണ് തങ്ങളുടെ കുടിലിൽ നിന്നും എവിടേയ്ക്കും പോകാതെ നിൽക്കുന്നത്. കുട്ടികൾ ആരും തന്നെ സ്കൂളിലും പോയിട്ടില്ല. സ്കൂളിൽ പോയിട്ട് വരുമ്പോഴേക്കും ഭക്ഷണം തീർന്നുപോകുമോ എന്ന് ഭയന്നിട്ടാണ് കുട്ടികൾ സ്കൂളിൽ പോകാത്തത്. കർഷക സമരം തീരരുതേ എന്ന് അറിയാതെയാണെങ്കിലും ഈ കുട്ടികൾ ആഗ്രഹിച്ച് പോയാൽ അതിൽ തെറ്റ് പറയാനാകില്ല. കാരണം, വിശപ്പാണല്ലോ എല്ലാം.

കർഷകർ ഉപയോഗിച്ച, പേപ്പർ പ്ലേറ്റുകൾ, പ്ളാസ്റ്റിക് സ്പൂൺ എന്നിവയെല്ലാം ശേഖരിച്ച് വിൽക്കുന്നവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button